ആലപ്പുഴ: ആലപ്പുഴ അർത്തുങ്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിടിയിലായ ആൾ ബംഗ്ലാദേശുകാരൻ. ബംഗ്ലാദേശിലെ പിരോജ് പൂർ ജില്ലയിലെ ഷമീം എന്ന അരിഫുൾ ഇസ്ലാമാണ് പിടിയിലായത്.
കഴിഞ്ഞ 23ന് ആക്രി പെറുക്കാനെത്തിയപ്പോഴാണ് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. അന്നു തന്നെ ഇയാൾ പിടിയിലായിരുന്നു. ഇയാൾ ബംഗാളിയായ അതിഥി തൊഴിലാളിയാണെന്നാണ് കരുതിയിരുന്നത്.
സെപ്റ്റംബർ 6ന് കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങി ചേദ്യം ചെയ്തതിൽ നിന്നാണ് പ്രതി ബംഗ്ലദേശ് സ്വദേശിയാണെന്ന് കണ്ടെത്തിയത്. പാസ്പോർട്ടോ വിസയോ ഇല്ലാതെയാണ് കഴിഞ്ഞ ജൂണിൽ ഇയാൾ ഇന്ത്യയിലെത്തിയത്.