കൊച്ചി: എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിൽ 209 ഗ്രാം എം.ഡി.എം.എ പിടികൂടി. ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അങ്കമാലിയിൽ രാവിലെ ഏഴ് മണിയോടെ നടത്തിയ പരിശോധനയിൽ 150 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിലായി.
പെരുമ്പാവൂര്‍ ചേലാമറ്റം സ്വദേശികളായ ചിറക്കല്‍ വീട്ടില്‍ ജോണ്‍ ജോയി (22), പള്ളിയന്ന വീട്ടില്‍ ശ്യാം ശശി എന്നിവരാണ് പിടിയിലായത്. അങ്കമാലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നുമാണ് യുവാക്കള്‍ പുലര്‍ച്ചെ പിടിയിലായത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
പാലാരിവട്ടത്ത് 59ഗ്രാം എം.ഡി.എം.എയുമായി 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി മെഹറൂബ്, കോഴിക്കോട് മാവൂർ സ്വദേശി റാഷിദ് എന്നിവരിൽ നിന്നും 54.5 ഗ്രാം എംഡിഎംഎയും നോർത്ത് പറവൂർ സ്വദേശി നോയൽ ജേക്കബ്, കൊല്ലം സ്വദേശി സുൽഫിഖർ എന്നിവരിൽ നിന്നും 4.5 ഗ്രാം എം.ഡി.എം.എയുമാണ് പിടിച്ചെടുത്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം