ഇടുക്കി: മൂന്നാര്‍ മേഖലയിലെ കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു.
ഇടുക്കിയുടെ പൊതുവായ ഭൂപ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി യോഗത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ തലത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടണം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ റവന്യു, വനം വകുപ്പ് മന്ത്രിമാരുമായി ചേര്‍ന്ന് ഉന്നതതല യോഗം ചേരണമെന്ന് പൊതുവായ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.
നിര്‍മ്മാണ നിയന്ത്രണങ്ങളുള്ള പഞ്ചായത്തുകളില്‍ സോണ്‍ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട ആശങ്കകള്‍ അകറ്റാന്‍ കുറച്ചുകൂടി സമയം കോടതിയോട് ചോദിക്കും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ലൈഫ് മിഷന് ഭവനങ്ങളുടെ നിര്‍മാണത്തിന് യാതൊരുവിധ തടസ്സവുമില്ലെന്നും മന്ത്രി പറഞ്ഞു.
കളക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം. പി, എം. എല്‍. എ മാരായ എം. എം മണി, അഡ്വ. എ രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി ബിനു, ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, എ.ഡി.എം ഷൈജു പി ജേക്കബ്, ഡെപ്യൂട്ടി കളക്ടര്‍ മനോജ് കെ, പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം