ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പത്ത് വ്യവസ്ഥയായി രാജ്യം മാറുന്നു എന്ന അവകാശവാദങ്ങള്‍ക്കിടെ സാമ്പത്തിക വളർച്ചാ നിരക്കിൽ ഇന്ത്യ കൃത്രിമം കാട്ടിയതായി ആരോപണം. അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനും പ്രിൻസ്റ്റൺ സർവകലാശാല അധ്യാപകനുമായ അശോക മോദി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഗുരുതര ആരോപണങ്ങള്‍ അക്കമിട്ട് നിരത്തുന്നത്. 2023 വർഷത്തെ രണ്ടാം പാദത്തിൽ 7.8ശതമാനം വാർഷിക വളർച്ച നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അവകാശ വാദങ്ങള്‍ സാധൂകരിക്കുന്ന വളർച്ച ഇന്ത്യയിലില്ലെന്നും പകരം അസമത്വമാണുള്ളതെന്നും തൊഴിലില്ലായ്മ രൂക്ഷമായി തുടരുകയാണ് എന്നുമാണ് റിപ്പോർട്ടിലെ ആക്ഷേപം.
ഇന്ത്യ സാമ്പത്തികമായി വേഗത്തില്‍ വളരുന്നു എന്ന് കാണിക്കാന്‍ ജിഡിപി കണക്കുകളിൽ കൃത്രിമം കാട്ടുകയാണ്. രാജ്യത്തിന്റെ ആഭ്യന്തര വരുമാനവും ചെലവും തമ്മിലുള്ള വ്യത്യാസത്തിൽ നിന്ന് കണക്കിലെ പൊരുത്തക്കേടുകൾ മനസ്സിലാക്കാം. ലഭിച്ച വരുമാനത്തിന് തുല്യമായിരിക്കും സാധാരണ ചെലവുകൾ വരുക. എന്നാൽ ഇന്ത്യയിലെ വരുമാനത്തിന്റെയും ചെലവിന്റെയും കണക്കുകൾ അപൂർണമായ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ്. അതുകൊണ്ടുതന്നെ ഇവയില്‍ വലിയ വ്യത്യാസം നിലനില്ക്കുന്നു എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഡൽഹി സർക്കാരിന് 400 ഇ-ബസുകൾ കൈമാറി ടാറ്റ
ഇന്ത്യൻ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ (എൻഎസ്ഒ) ഏറ്റവും പുതിയ റിപ്പോർട്ടില്‍ ഉതദനത്തിൽ നിന്നുള്ള വരുമാനം ഏപ്രിൽ – ജൂൺ മാസങ്ങളിൽ 7.8 ശതമാനം വർധിച്ചതായാണ് കണക്കുകള്‍. എന്നാല്‍ ഇതേ കാലയളവിലെ ചെലവ് ഉയർന്നത് 1.4 ശതമാനം മാത്രമാണ്. വരുമാനത്തെ കൃത്യമായാണ് എൻഎസ്ഒ കാണിച്ചിരിക്കുന്നത്. ഇതിന് വരുമാനത്തിന് സമാനമായിരിക്കണം ചെലവെന്നും അനുമാനിക്കുന്നു. ഇന്ത്യക്കാർ ദുരിതമനുഭവിക്കുന്ന കാലത്ത് എൻഎസ്ഒ സത്യം മൂടിവയ്ക്കുകയാണെന്ന് റിപ്പോർട്ടിൽ ആരോപിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം