ന്യുഡല്‍ഹി: ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷന് ഇവി സ്റ്റാർബസുകൾ കൈമാറി രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ്. 12 വർഷത്തേക്ക് 1500 ലോ-ഫ്ലോർ, എയർ കണ്ടീഷൻണ്ട് ഇലക്ട്രിക് വാഹനങ്ങൾ വിതരണം ചെയ്യുന്നതിനും നടത്തിപ്പിനും ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷനുമായുള്ള കരാറിന്റെ ഭാഗമായാണ് നിലവിൽ അത്യാധുനിക സൗകര്യങ്ങളോടെയുള് 400 ബസുകൾ ഡിടിസിക്ക് ടാറ്റ മോട്ടോഴ്സിന്റെ സിവി മൊബിലിറ്റി സൊലുഷ്യൻസ് കൈമാറിയിരിക്കുന്നതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഡല്‍ഹി ഐപി ഡിപ്പോയിലാണ് പുതിയ ബസുകളുടെ ഫ്ളാഗ് ഓഫ് നടന്നത്. പുതിയ നേട്ടത്തില്‍ ഡല്‍ഹി നിവാസികളെ അഭിനന്ദിക്കുന്നതായി ഗതാഗതമന്ത്രി കൈലാഷ് ഗലോട്ട് പറഞ്ഞു.
സബ്സിഡി നിരക്കില്‍ ഇറക്കുന്ന 921 ബസുകളുടെ ഭാഗമാണ് ഇന്ന് നിരത്തിലിറങ്ങിയവയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹി സര്‍ക്കാര്‍ 3,674 കോടി രൂപയാണ് പുതിയ ബസുകള്‍ക്ക് മുടക്കുന്നത്. കേന്ദ്രം 417 കോടി രൂപ സബ്സിഡിയായി നല്‍കുമെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
2025 ഓടെ ഡല്‍ഹിയിലെ ഇലക്ട്രിക് ബസുകളുടെ എണ്ണം 8,000 ആയി ഉയര്‍ത്തുകയാണ് ലക്ഷ്യം. അപ്പോഴേക്കും ഡല്‍ഹിയിലെ ബസുകളുടെ എണ്ണം 10,000 ആകും. അതില്‍ 80% ഇലക്ട്രിക് ബസുകള്‍ ആയിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഏറ്റവും കൂടുതല്‍ ഇലക്ട്രിക് ബസുകളുള്ള നഗരമാണ് ഡല്‍ഹിയി. ഇലക്ട്രിക് ബസുകളുടെ മികവില്‍ ഡല്‍ഹി വൈകാതെ ലോക പ്രശസ്തമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
എ.സി., യാത്രികരുടെ സുരക്ഷയ്ക്കായി സി.സി.ടി.വി. ക്യാമറകള്‍, അപായമണി എന്നീ സൗകര്യങ്ങള്‍ക്കുപുറമെ ഭിന്നശേഷിസൗഹൃദവുമാണ് പുതിയ ബസുകള്‍. തീപ്പിടിത്തം കണ്ടെത്താനുള്ള സാങ്കേതിക സംവിധാനങ്ങളുമുണ്ട്. ബസുകളിലെ തത്സമയ വീഡിയോസംപ്രേഷണം നിരീക്ഷിക്കാനും അടിയന്തര ഘട്ടങ്ങളില്‍ സഹായമെത്തിക്കാനും കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നുണ്ട്. യാത്രാസൗകര്യം മാത്രമല്ല പരിസ്ഥിതി സൗഹൃദവുമാണെന്നതാണ് പുതിയ ബസുകളുടെ പ്രത്യേകത.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം