മലയാളത്തിന്റെ മഹാനടന് മമ്മൂട്ടിയുടെ 72ാം പിറന്നാളാണിന്ന്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഉള്ള നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളുമായി എത്തുന്നത്.
ഈ ആഘോഷ വേളയില്‍ വാപ്പച്ചിയെ കുറിച്ച് ഹൃദ്യമായ കുറിപ്പും ആശംസയും പങ്കുവച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്മാന്. താന്‍ ആകാന്‍ ആഗ്രഹിച്ച മനുഷ്യനും നടനും നിങ്ങളായിരുന്നുവെന്ന് മമ്മൂട്ടിയോടായി ദുല്‍ഖര്‍ പറയുന്നു.
ജോ ബൈഡന്റെ ഇന്ത്യൻ സന്ദർശനം : അതീവ സുരക്ഷ ഒരുക്കി ഇന്ത്യ
‘ഞാന്‍ കുട്ടി ആയിരുന്നപ്പോള്‍ ഞാന്‍ ആകാന്‍ ആഗ്രഹിച്ച മനുഷ്യനായിരുന്നു നിങ്ങള്‍. ഞാന്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്നപ്പോള്‍ ഞാന്‍ ആകാന്‍ ആഗ്രഹിച്ച നടന് നിങ്ങളായിരുന്നു. ഞാന്‍ ഒരു പിതാവായപ്പോള്‍ ഞാന്‍ ആകാന്‍ ആഗ്രഹിച്ചതെല്ലാം നിങ്ങളായിരുന്നു.
ഒരു ദിവസം ഞാന്‍ താങ്കളുടെ പാതിയെങ്കിലും ആകുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങള്‍ക്ക് ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു. നിങ്ങള്‍ക്ക് കഴിയുന്ന വിധത്തില്‍ ലോകത്തെ വിസ്മയിപ്പിക്കുകയും വിനോദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നത് തുടരുക’, എന്നാണ് ദുല്‍ഖര്‍ കുറിച്ചത്. മമ്മൂട്ടിക്കൊപ്പം നില്ക്കുന്ന ഫോട്ടോകളും താരം പങ്കുവച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം