“ഇന്ത്യ’ ഒഴിവാക്കി രാജ്യത്തിന്റെ പേര് “ഭാരത്’ എന്നു മാത്രമാക്കി മാറ്റാനുള്ള കേന്ദ്ര സർക്കാർ നീക്കം രാഷ്ട്രീയലക്ഷ്യം വച്ചുള്ളതാണെന്നു വിലയിരുത്തി, അതിനെ കരുതലോടെ നേരിടാൻ പ്രതിപക്ഷ ഇന്ത്യ’ മുന്നണി കക്ഷികൾക്കിടയിൽ ധാരണ. ഭാരത് എന്ന പേരിനെ കോൺഗ്രസ് അടക്കമുള്ള കക്ഷികൾ എതിർക്കില്ല; അതേസമയം, ഇന്ത്യയെ ഒഴിവാക്കാനുള്ള നീക്കത്തെ ശക്തമായി ചോദ്യം ചെയ്യും. ഇന്ത്യയും ഭാരതും ഒന്നുതന്നെയെന്ന വാദമായിരിക്കും പ്രതിപക്ഷം ഉയർത്തുക.
തങ്ങളുടെ മുന്നണിക്ക് “ഇന്ത്യ’ എന്നു പേരിട്ടതാണ് ഭാരത് എന്ന പേരു സ്വീകരിക്കാൻ കേന്ദ്രത്തെ പ്രേരിപ്പിച്ചതെന്നും അതു വ്യക്തമായ രാഷ്ട്രീയലക്ഷ്യത്തോടെയാണെന്നും പ്രതിപക്ഷം വിലയിരുത്തുന്നു. പ്രതിപക്ഷത്തിന്റെ ഇന്ത്യയും ഭരണപക്ഷത്തിന്റെ ഭാരതും തമ്മിലുള്ള പോരാട്ടം എന്ന നിലയിലേക്ക് ലോക്സഭാ തിരഞ്ഞെടുപ്പിനെ മാറ്റാനുള്ള ബിജെപിയുടെ ശ്രമം ഇതിനു പിന്നിലുണ്ടെന്നും സംശയിക്കുന്നു. ഭാരതത്തെ സ്വന്തമാക്കാൻ ബിജെപി നീക്കം നടത്തിയാൽ അതനുവദിച്ചു കൊടുക്കില്ലെന്നാണു പ്രതിപക്ഷത്തിന്റെ നിലപാട്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ഭാരത് ജോഡോ യാത്രയും ഇന്ത്യ മുന്നണിയുടെ ജുഡേഗാ ഭാരത്, ജീതേഗാ ഇന്ത്യ’ മുദ്രാവാക്യവും ചൂണ്ടിക്കാട്ടിയാവും പ്രതിപക്ഷം ബിജെപി നീക്കത്തെ നേരിടുക.
പ്രസ്താവന പരസ്യമായി തള്ളണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് : സനാതന ധര്‍മ പരാമര്‍ശത്തില്‍ മുന്നണിയിലും ഭിന്നത
പേരുമായി ബന്ധപ്പെട്ടു രാജ്യത്തുടനീളം അനാവശ്യ ചർച്ചയ്ക്കു വഴിവച്ചു രാഷ്ട്രീയനേട്ടമുണ്ടാക്കുകയാണു ബിജെപിയുടെ ലക്ഷ്യമെന്നും ആ കെണിയിൽ വീഴരുതെന്നുമാണ് ഇന്ത്യ മുന്നണിയുടെ അഭിപ്രായം. 18ന് ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ പേരുമാറ്റം സംബന്ധിച്ച ബിൽ കേന്ദ്രം കൊണ്ടുവന്നാൽ അക്കാര്യത്തിലുള്ള വിശദ നിലപാട് പ്രതിപക്ഷം അപ്പോൾ തീരുമാനിക്കും. അതുവരെ ചർച്ചകളിൽനിന്നു പരമാവധി അകലം പാലിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം