മുംബൈ : ഇന്ത്യയിലെ ഏറ്റവും വലിയ സ്കോളർഷിപ്പ് പ്രോഗ്രാമുകളിൽ ഒന്നായ റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പ് പ്രോഗ്രാം, 2023-24 അധ്യയന വർഷത്തേക്കുള്ള സ്കോളർഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലുടനീളമുള്ള ബിരുദ വിദ്യാർത്ഥികൾക്കുമായി 5,000 ബിരുദ സ്കോളർഷിപ്പുകൾ ലഭ്യമാണ്. ഒക്ടോബർ 15, 2023 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. എല്ലാ പഠന ശാഖകളിലുമുള്ള എല്ലാ ഒന്നാം വർഷ റെഗുലർ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. റിലയൻസ് ഫൗണ്ടേഷൻ ബിരുദ സ്കോളർഷിപ്പ് പ്രോഗ്രാമിലൂടെ റെഗുലർ ബിരുദ കോഴ്സുകൾക്ക് 2 ലക്ഷം രൂപ വരെ സ്കോളർഷിപ്പ് നൽകും.
യുവാക്കളുടെ കഴിവിനെ ശാക്തീകരിക്കുക എന്ന റിലയൻസിന്റെ സ്ഥാപക ചെയർമാൻ ശ്രീ ധീരുഭായ് അംബാനിയുടെ കാഴ്ചപ്പാടിനെ മുന്നോട്ട് കൊണ്ടുപോകുകയും ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള യുവാക്കളുടെ പ്രവേശനം ശക്തിപ്പെടുത്തുകയുമാണ് റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പുകൾ ലക്ഷ്യമിടുന്നത്.2022 ഡിസംബറിൽ, ശ്രീ ധീരുഭായ് അംബാനിയുടെ 90-ാം ജന്മവാർഷിക വേളയിൽ, യുവാക്കളെ ശാക്തീകരിക്കാനുള്ള തന്റെ കാഴ്ചപ്പാടിന്റെ ഭാഗമായി അടുത്ത 10 വർഷത്തിനുള്ളിൽ 50,000 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകുമെന്ന് റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്സണുമായ ശ്രീമതി നിത അംബാനി പ്രഖ്യാപിച്ചിരുന്നു.
read also……നൂഹിലെ വംശീയാതിക്രമം: വസ്തുതാന്വേഷണ റിപ്പോർട്ടിന്റെ മലയാള വിവർത്തനം പ്രകാശനം ചെയ്തു
“ലോകത്തിലെ ഏറ്റവും വലിയ യുവജനസംഖ്യയാണ് ഇന്ത്യയിലുള്ളത്, രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ നമ്മുടെ യുവജനങ്ങൾക്ക് അപാരമായ കഴിവുണ്ട്. റിലയൻസ് ഫൗണ്ടേഷനിൽ, ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനുള്ള അവസരവും പ്രവേശനവും നൽകാൻ ഞങ്ങൾ പ്രവർത്തിക്കുന്നു. യുവാക്കളെ അവരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും ഇന്ത്യയുടെ വളർച്ചയ്ക്ക് സംഭാവന നൽകാൻ അവരെ സഹായിക്കുന്നതിനും ഞങ്ങൾ ശക്തമായി പ്രതിജ്ഞാബദ്ധരാണ്, ”റിലയൻസ് ഫൗണ്ടേഷൻ സിഇഒ ശ്രീ ജഗന്നാഥ കുമാർ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം