ലാഹോര്‍: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിൽ അനായാസ ജയവുമായി പാകിസ്താൻ. ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിനാണ് പാകിസ്താന് തകര്‍ത്തത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം 39.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്താന് മറികടന്നു.
അര്‍ധ സെഞ്ചുറി നേടിയ ഇമാം ഉള് ഹഖ്, മുഹമ്മദ് റിസ്വാന് എന്നിവരുടെ ഇന്നിങ്സുകളാണ് പാക്കിസ്ഥാനേ വിജയതീരത്ത് എത്തിച്ചത്. 84 പന്തുകള്‍ നേരിട്ട് നാല് സിക്സും അഞ്ച് ഫോറുമടക്കം 78 റണ്‍സെടുത്ത ഇമാമാണ് പാക് നിരയിലെ ടോപ് സ്കോറര്‍. 79 പന്തുകള്‍ നേരിട്ട റിസ്വാന് ഒരു സിക്സും ഏഴ് ഫോറുമടക്കം 63 റണ്‍സോടെ പുറത്താകാതെ നിന്നു.
ഫഖര്‍ സമാന് (20), ക്യാപ്റ്റന്‍ ബാബര്‍ അസം (17) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. അഗ സല്മാന് 12 റണ്‍സോടെ പുറത്താകാതെ നിന്നു.
നേരത്തേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 193 റണ്‍സിന് പുറത്തായിരുന്നു. അഞ്ചാം വിക്കറ്റില്‍ 100 റണ്‍സ് ചേര്‍ത്ത ഷാക്കിബ് – മുഷ്ഫിഖുര്‍ സഖ്യമാണ് ബംഗ്ലാദേശിനെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. 87 പന്തുകള്‍ നേരിട്ട് അഞ്ച് ബൗണ്ടറിയടക്കം 64 റണ്‍സെടുത്ത മുഷ്ഫിഖുറാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്കോറര്‍. 57 പന്തുകള്‍ നേരിട്ട ഷാക്കിബ് ഏഴ് ബൗണ്ടറിയടക്കം 53 റണ്‍സെടുത്തു.
25 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത ഓപ്പണര്‍ മുഹമ്മദ് നയിമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റൊരു താരം. മെഹ്ദി ഹസന് (0), ലിറ്റണ്‍ ദാസ് (16), തൗഹിദ് ഹൃദോയ് (2) എന്നിവര്‍ പരാജയമായി.
ആറ് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഹാരിസ് റൗഫാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. നസീം ഷാ മൂന്ന് വിക്കറ്റ് വീഴ്ത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം