കൊച്ചി: മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയായിരുന്ന ഏലിയാസ് ജോര്‍ജ്‍ ഫെഡറല്‍ ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടറായി നിയമിതനായി. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് നേവൽ ആർകിടെക്ച്ചർ ആൻഡ് ഷിപ്പ് ബിൽഡിംഗിൽ ബിരുദവും പാരീസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഇന്റർനാഷണൽ അഡ്മിനിസ്ട്രേഷൻ പബ്ലിക്കിൽ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവുമെടുത്ത ഏലിയാസ് ജോർജ് ഹാർവാർഡ് കെന്നഡി സ്കൂൾ ഓഫ് ഗവർമെന്റ് ഉൾപ്പെടെ യു എസിലെയും ഇന്ത്യയിലെയുമുള്ള സ്ഥാപനങ്ങളിൽ മാനേജ്മെന്റ് ഡെവലപ്മെന്റ് കോഴ്സുകൾ ചെയ്തിട്ടുണ്ട്.
read also….ചുംബന വിവാദം; എഫ്എ തലവനെതിരെ ലൈംഗികാതിക്രമ പരാതി നൽകി സ്പാനിഷ് താരം
ഓഹരിയുടമകളുടെ അംഗീകാരത്തിനനുസൃതമായി സെപ്റ്റംബർ 5 മുതൽ അഞ്ചു വർഷത്തേക്കാണ് നിയമനം. വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലുമായി 35 വര്‍ഷം ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ഉദ്യോഗസ്ഥനായിരുന്നു. വിരമിച്ച ശേഷം കണ്‍സട്ടിങ് കമ്പനിയായ കെപിഎംജി ഇന്ത്യയില്‍ ഉന്നത പദവി വഹിച്ചിട്ടുണ്ട്. കേരളസർക്കാരിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയും തുടർന്ന് കൊച്ചി മെട്രോയുടെ മേധാവിയുമായിരുന്നു. കൂടാതെ യൂണിഫൈഡ് മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ചെയർമാനായും ഏലിയാസ് ജോര്‍ജ്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം