പാലക്കാട്: സ്വകാര്യബസിൽ യാത്ര ചെയ്യുകയായിരുന്ന പതിനഞ്ചു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബസ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വട്ടംകുളം സ്വദേശി കൊട്ടാരത്തിൽ അബ്ദുൽ റസാഖ്(48) ആണ് പിടിയിലായത്.
പട്ടാമ്പി-എടപ്പാൾ റൂട്ടിൽ സർവീസ് നടത്തുന്ന ബസിനുള്ളിൽ വച്ചാണ് സംഭവം നടന്നത്. സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടിയെ ഇയാൾ ഉപദ്രവിക്കുകയായിരുന്നു.
തുടർന്ന്, സ്കൂളിലെത്തിയ പെൺകുട്ടി അധ്യാപകരോട് സംഭവത്തെപ്പറ്റി പരാതിപ്പെടുകയും ഇവർ പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം