കീവ്: കിഴക്കൻ യുക്രെയ്നിലെ മാർക്കറ്റിന് നേർക്ക് റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ 31 പേർക്ക് പരിക്കേറ്റു.
ഡൊണെറ്റ്സ്ക് പ്രവിശ്യയിലെ കോസ്റ്റിയാന്റ്നിക്വ മേഖലയിലുള്ള പൊതു മാർക്കറ്റിന് നേർക്കാണ് ആക്രമണമുണ്ടായത്. മാർക്കറ്റിലെ ഇരുപതോളം കടകൾ പൂർണമായും തകരുകയും നിരവധി താൽക്കാലിക കൂടാരങ്ങൾക്ക് നാശം സംഭവിക്കുകയും ചെയ്തു.
മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തകർ തെരച്ചിൽ തുടരുകയാണ്.
യുക്രെയ്ന് കൂടുതൽ ധനസഹായം വാഗ്ദാനം ചെയ്യാനായി അമേരിക്കൻ ആഭ്യന്തര സെക്രട്ടറി ആന്റണി ബ്ലിങ്കൻ കീവിൽ എത്തി മണിക്കൂറുകൾക്കുള്ളിലാണ് ആക്രമണം നടന്നത്.
റഷ്യൻ എസ്-300 മിസൈലാണ് മാർക്കറ്റിൽ പതിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം, സംഭവത്തിൽ റഷ്യ പ്രതികരിച്ചിട്ടില്ല.ആക്രമണത്തെക്കുറിച്ച് യുക്രെയ്നിന്റെ പ്രോസിക്യൂട്ടർ ജനറൽ അന്വേഷണം ആരംഭിച്ചു. റഷ്യയ്ക്കെതിരെ കടുത്ത നടപടി വേണമെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളോഡിമർ സെലെൻസ്കി ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം