കൊളംബോ: ഒത്തുകളിയുമായി ബന്ധപ്പെട്ട് മുൻ ശ്രീലങ്കൻ താരവും ലോകകപ്പ് ജേതാവുമായ സചിത്ര സേനാനായകെയെ ശ്രീലങ്കൻ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കായിക മന്ത്രാലയത്തിന്റെ പ്രത്യേക അന്വേഷണ വിഭാഗമാണ് താരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. 2020 ലങ്ക പ്രീമിയർ ലീഗിൽ (എൽപിഎൽ) മത്സരഫലങ്ങളിൽ കൃത്രിമം കാണിക്കാൻ ശ്രമിച്ചുവെന്നാണ് താരത്തിന് എതിരെയുള്ള ആരോപണം.
2020 ലെ ഉദ്ഘാടന എൽപിഎൽ സീസണിൽ മത്സരങ്ങളിൽ ഒത്തുകളിക്കാൻ സേനാനായകെ ദുബായിൽ നിന്ന് രണ്ട് സഹ ക്രിക്കറ്റ് കളിക്കാരെ ഫോണിൽ ബന്ധപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒത്തുകളി സംശയങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി 2023 ഓഗസ്റ്റിൽ കൊളംബോ ചീഫ് മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തിന് യാത്രാ വിലക്ക് ഏർപ്പെടുത്തി. അറ്റോർണി ജനറലിന്റെ നിർദ്ദേശത്തെത്തുടർന്ന്, കായിക മന്ത്രാലയത്തിന്റെ പ്രത്യേക അന്വേഷണ വിഭാഗം സേനാനായകെയ്ക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി, അതിന്റെ ഫലമായി മൂന്ന് മാസത്തെ യാത്രാ നിയന്ത്രണം ഏർപ്പെടുത്തുക ആയിരുന്നു.
2011 നും 2016നും ഇടയിൽ ശ്രീലങ്കൻ ദേശീയ ടീമിനായി 49 ഏകദിനങ്ങളും 24 ട്വന്റി20യും കളിച്ചിട്ടുള്ള താരമാണു സേനാനായകെ. ഒരു ടെസ്റ്റ് മത്സരവും കളിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി എട്ടു മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ താരത്തെ കോടതിയിൽ ഹാജരാക്കുമെന്ന് ശ്രീലങ്കൻ പൊലീസ് അറിയിച്ചു.
ശ്രീലങ്കൻ കായിക മന്ത്രാലയത്തിന്റെ പ്രത്യേക അന്വേഷണ വിഭാഗമാണ് താരത്തിനു മേൽ ക്രിമിനൽ കുറ്റങ്ങൾ ചുമത്താൻ നിര്ദേശം നൽകിയത്. ശ്രീലങ്കയിലെ കാൻഡി സ്വദേശിയായ താരം 2011 ലാണ് ആദ്യ രാജ്യാന്തര മത്സരം കളിച്ചത്. 2014ൽ ട്വന്റി20 ലോകകപ്പ് വിജയിച്ച ടീമിൽ അംഗമായിരുന്നു. വിവാദങ്ങളിൽപെട്ട് ആടിയുലഞ്ഞ കരിയറായിരുന്നു താരത്തിന്റേത്. രണ്ടു തവണ ബോളിങ് ആക്ഷന്റെ പേരിൽ താരത്തിനു വിലക്കു നേരിടേണ്ടിവന്നിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം