കോൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സഹോദരന്റെ ചെറുമകനും ബിജെപി പശ്ചിമ ബംഗാൾ മുൻ വൈസ് പ്രസിഡന്റുമായ ചന്ദ്രകുമാർ ബോസ് പാർട്ടി അംഗത്വം ഉപേക്ഷിച്ചു. നേതാജിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തിന്റെയും പശ്ചിമ ബംഗാൾ നേതൃത്വത്തിന്റെയും പിന്തുണയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെയും ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള എല്ലാ പിന്തുണയുമുണ്ടാകുമെന്ന് പാർട്ടി വാഗ്ദാനം ചെയ്തിരുന്നതായി ബിജെപി അധ്യക്ഷൻ ജെപി നദ്ദയ്ക്കയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കി. എന്നാൽ അത്തരത്തിൽ ഒരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.
പാർട്ടിയുമായുള്ള തന്റെ ചർച്ചകൾ ബോസ് സഹോദരന്മാരുടെ എല്ലാവരെയും ഉൾക്കൊള്ളുന്ന പ്രത്യയശാസ്ത്രത്തെ കേന്ദ്രീകരിച്ചായിരുന്നു. ഇതേ പ്രത്യശാസ്ത്രം പ്രചരിപ്പിക്കാൻ പാർട്ടി തനിക്ക് അവസരമൊരുക്കുമെന്നായിരുന്നു ധാരണ. എന്നാൽ അത് ഉണ്ടായില്ല, ചന്ദ്രകുമാർ ബോസ് കത്തിൽ പറയുന്നു.
ഈ സാഹചര്യത്തിൽ ബിജെപിയിൽ തുടരാൻ തന്റെ മനസാക്ഷി അനുവദിക്കുന്നില്ല. ബിജെപിയുടെ സംഘടനാസംവിധാനത്തിനുള്ളിൽ നിന്നുകൊണ്ട് തന്നെ “ആസാദ് ഹിന്ദ് മോർച്ച’ സ്ഥാപിക്കാനുള്ള അനുമതി തരാമെന്ന ധാരണയും പാർട്ടി ലംഘിച്ചു.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മൂത്ത സഹോദരനും ആചാര്യനുമായ തന്റെ മുത്തച്ഛൻ ശരത്ചന്ദ്ര ബോസിന്റെ 134-ാം ജന്മവാർഷികത്തിലാണ് ബിജെപി വിടാനുള്ള തീരുമാനം എടുത്തതെന്നും ചന്ദ്രകുമാർ ബോസ് വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം