തലശ്ശേരി: ചികിത്സയ്ക്കെത്തിയ പതിനഞ്ചുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസില്‍ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ. തലശ്ശേരി ജനറൽ ആശുപത്രിയിലെ ഗ്രേഡ് 2 അറ്റൻഡർ സി. റമീസ് ആണ് അറസ്റ്റിലായത്. വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ 15 വയസുകാരനെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.
പിണറായി കാപ്പുമ്മൽ സ്വദേശിയാണ് പിടിയിലായ സി. റമീസ്. രക്ഷപ്പെടാൻ ശ്രമിച്ച റമീസിനെ ജീവനക്കാർ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. തലശേരി പൊലീസ് പോക്സോ കേസ് പ്രകാരമാണ് റമീസിനെതിരെ കേസെടുത്തിരിക്കുന്നത്.
ഉച്ചയോടെ ആയിരുന്നു സംഭവം. വയറുവേദനയെത്തുടർന്ന് ചികിത്സയ്ക്കെത്തിയതായിരുന്നു പതിനഞ്ചുകാരൻ. കുട്ടിയുടെ അമ്മ ആധാറുമായി ബന്ധപ്പെട്ട ആവശ്യത്തിന് ഒ.പിയിൽ പോയസമയത്ത് ആശുപത്രി ജീവനക്കാരനായ റമീസ് കുട്ടിയെ ശൗചാലയത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പുറത്തിറങ്ങി കുട്ടി കരഞ്ഞു കൊണ്ട് അമ്മയോടുംബന്ധുക്കാളോടും ഇക്കാര്യം അറിയിച്ചു. ഇതോടെ ആശുപത്രി ജീവനക്കാരും വാർഡിലുള്ളവരും റമീസിനെ പിടികൂടി. ഇതിനിടയിൽ നാട്ടുകാർ പ്രതിയെ കൈയേറ്റം നടത്താനുള്ള ശ്രമവും ഉണ്ടായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം