കന്നട നടിയും കോണ്‍ഗ്രസ് എംപിയുമായിരുന്നു ദിവ്യ സ്പന്ദന മരിച്ചെന്ന വ്യാജവാര്‍ത്തയില്‍ പ്രതികരണവുമായി കുടുംബവും സുഹൃത്തുക്കളും. ദിവ്യ ജനീവയില്‍ അവധി ആഘോഷിക്കുകയാണെന്നും നാളെ ബംഗളൂരുവില്‍ തിരിച്ചെത്തുമെന്നും സുഹൃത്തുക്കള്‍ വ്യക്തമാക്കി. ഇന്നലെ രാത്രിയോടൊണ് നിരവധി കന്നട ചാനലുകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ദിവ്യ വിദേശത്ത് വ്ച്ചു ഹൃദയാഘതത്തെ തുടര്‍ന്ന് മരിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്തത്.
നടന് വിജയരാഘവേന്ദ്രയുടെ ഭാര്യയും നടിയുമായ സ്പന്ദന കഴിഞ്ഞ് മാസം ബാേേങ്കാക്കില് വച്ചു ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചിരുന്നു. ഈ വാര്‍ത്തയെ തെറ്റിദ്ധരിച്ചാണ് വിദേശത്തുള്ള ദിവ്യ സ്പന്ദന മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്.
ഇതിനു പിന്നാലെ നടിയുടെ സുഹൃത്തും പത്രപ്രവര്‍ത്തകയുമായ ചിത്ര സുബ്രഹ്മണ്യം ട്വീറ്റുമായി രംഗത്തെത്തിയത്. ജനീവയിലുള്ള ദിവ്യയ്ക്കൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തായിരുന്നു ട്വീറ്റ്.
Wonderful meeting the very talented and genteel lady @divyaspandana for dinner in Geneva. We talked about many things including our love for Bangalore. 💫 pic.twitter.com/1kN5ybEHcD
— Chitra Subramaniam (@chitraSD) September 6, 2023
null
എന്നാല്‍, വളരെവേഗം ദിവ്യയുടെ വ്യാജമരണ വാര്‍ത്ത കര്‍ണാടകയില്‍ പ്രചരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് വിശദീകരണവുമായി കുടുംബവും സുഹൃത്തുക്കളും രംഗത്തെത്തിയത്. തമിഴ് മാധ്യമങ്ങളും ദിവ്യയുടെ മരണവാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.