കാട്ടാക്കട: ബന്ധുക്കൾ തമ്മിലുണ്ടായ തർക്കം വൃദ്ധസദനം നടത്തിപ്പുകാരനെ സഹോദരങ്ങൾ കല്ല് കൊണ്ടിടിച്ച് കൊന്നു. ചൊവ്വാഴ്ച വൈകിട്ട് നാലര മണിയോടെ തൂങ്ങാംപാറ പൊറ്റ വിളയിൽ ആണ് സംഭവം ബന്ധുവിൻ്റെ മരണവീട്ടിൽ എത്തിയവരാണ് ഇതിന് സമീപം വച്ച് തർക്കം ഉണ്ടായത്.
പൂവച്ചൽ പാറ മുകളിൽ ഓൾഡേജ് ഹോം എന്ന വൃദ്ധസദനം നടത്തുന്ന ചാമവിളപള്ളിത്തറ വീട്ടിൽ ജലജൻ (56) നെയാണ് ബന്ധുക്കൾ കൊലപ്പെടുത്തിയത്.ഇയാളുടെ സഹോദരിയുടെ മകളുടെ ഭർത്താവായ കുറകോണം പാറമുകൾ സുനിൽ ഭവനിൽ സുനിൽ കുമാർ (35) സഹോദരൻ സാബു (33) എന്നിവർ ചേർന്നാണ് കൊലപാതകം നടത്തിയത്.
കഴിഞ്ഞ അഞ്ച് വർഷത്തോളമായി ഇവർ തമ്മിൽ പല പ്രാവശ്യം പ്രശ്നങ്ങൾ ഉണ്ടായിരുന്നു.ചൊവ്വാഴ്ച വൈകിട്ട് പൊറ്റ വിളയിൽ ഇവരുടെ അടുത്ത ബന്ധുവിൻ്റെ സംസ്ക്കാര ചടങ്ങിന് എത്തിയതായിരുന്നു ഇരുഭാഗവും.ഓട്ടോറിക്ഷയിൽ എത്തിയ സുനിലും സാബുവും ഓമ്നി മാക്സിമ വാനിൽ എത്തിയ ജലജനുമായി മരണവീടിന് സമീപം വച്ച് വാക്കേറ്റവും സംഘർഷവും ഉണ്ടാവുകയും സമീപത്തുണ്ടായിരുന്ന കോൺക്രീറ്റ് കല്ല് എടുത്ത് ജലജൻ്റെ മുഖത്ത് പല പ്രാവശ്യം അടിക്കുകയുമായിരുന്നു.
കാട്ടാക്കട പോലീസ് എത്തി കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
തുടർന്ന് കാട്ടാക്കട പോലീസ് കസ്റ്റഡിയിൽ എടുത്തു. സുനിൽ കുമാർ കാട്ടാക്കടയിൽ ചുമട്ടുതൊഴിലാളിയാണ്. സാബു മുളമൂട് സ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവറാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം