ലാഹോര്‍: അവസാനം വരെ ആവേശം നിറഞ്ഞ ഏഷ്യാകപ്പ് പോരാട്ടത്തിനൊടുവില്‍ അഫ്ഗാന് പൊരുതിവീണതോടെ ശ്രീലങ്ക സൂപ്പര്‍ ഫോറിലേക്ക് കടന്നു. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ 292 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ അഫ്ഗാന് 37.4 ഓവറില്‍ 289 റണ്‍സില്‍ പുറത്താവുകയായിരുന്നു.
മധ്യനിരയുടെയും വാലറ്റത്തിന്റേയും വെടിക്കെട്ടിനൊടുവില്‍ തോല്‍വി സമ്മതിക്കുകയായിരുന്നു അഫ്ഗാന്. സ്കോര്‍: ശ്രീലങ്ക- 291/8 (50), അഫ്ഗാന്- 289 (37.4).
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഓപ്പണര്‍മാരായ പാതും നിസങ്കയും ദിമുത് കരുണരത്നെയും മികച്ച തുടക്കമാണ് നല്‍കിയത്. 35 പന്തില്‍ 32 റണ്‍സെടുത്ത കരുണരത്നെ ഇന്നിംഗ്സിലെ 11-ാം ഓവറില്‍ മടങ്ങുമ്പോള്‍ ടീം സ്കോര്‍ 63 ഉണ്ടായിരുന്നു. അധികം വൈകാതെ പാതും നിസങ്കയും(40 പന്തില്‍ 41), സദീര സമരവിക്രമയും(8 പന്തില്‍ 3) മടങ്ങിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസും ചരിത് അസലങ്കയും ലങ്കയുടെ രക്ഷയ്ക്കെത്തി. അസലങ്ക 43 പന്തില്‍ 36 ഉം ധനഞ്ജയ ഡിസില്‍വ 19 പന്തില്‍ 14 ഉം ക്യാപ്റ്റന്‍ ദാസുന്‍ ശനക 8 പന്തില്‍ 5 ഉം റണ്‍സെടുത്ത് പുറത്തായപ്പോള്‍ കുശാല്‍ മെന്‍ഡിസ് സെഞ്ചുറിക്കരികെ പുറത്തായി. 84 പന്ത് നേരിട്ട മെന്‍ഡിസ് ആറ് ഫോറും മൂന്ന് സിക്സും സഹിതം 92 റണ്‍സ് കണ്ടെത്തി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച മഹീഷ തീക്ഷനയും(24 പന്തില്‍ 28), ദുനിതും(39 പന്തില്‍ 33*) ലങ്കയെ 50 ഓവറില്‍ 291-8 എന്ന മോശമല്ലാത്ത സ്കോറില്‍ എത്തിക്കുകയായിരുന്നു.
ശ്രീലങ്ക ഉയര്‍ത്തിയ 292 റണ്‍സ് വിജയലക്ഷ്യം 37.1 ഓവറില്‍ മറികടന്നാല്‍ മാത്രമേ അഫ്ഗാനിസ്താന് സൂപ്പര്‍ ഫോറിലേക്ക് കടക്കാനാകൂ. ഇതിനായി മൈതാനത്തിറങ്ങിയ അഫ്ഗാന്റെ തുടക്കം പക്ഷേ മോശമായിരുന്നു. 27 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരെ അഫ്ഗാന് നഷ്ടമായി. എന്നാല്‍ പിന്നാലെ ഇറങ്ങിയവര്‍ ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയതോടെ അഫ്ഗാന് മത്സരത്തിലേക്ക് തിരിച്ചുവന്നു. ഗുല്‍ബാദിന്‍ നയിബ് (22), റഹ്മത് ഷാ (45), ഹഷ്മത്തുള്ള ഷാഹിദി (59) എന്നിവര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മുഹമ്മദ് നബിയുടെ അര്‍ധസെഞ്ചുറി പ്രകടനവും ചേര്‍ന്നതോടെ അഫ്ഗാന് അനായാസം ലക്ഷ്യത്തിലേക്കെത്തുമെന്ന് തോന്നിച്ചു. നബി ടീം സ്കോര്‍ 200- കടത്തി.
എന്നാല്‍ പിന്നാലെ വിക്കറ്റുകള്‍ ഓരോന്നായി വീഴ്ത്തി ലങ്കന്‍ ബൗളര്‍മാര്‍ കടുത്ത വെല്ലുവിളിയുയര്‍ത്തി. റാഷിദ് ഖാനും നജീബുള്ള സദ്രാനും തകര്‍ത്തടിച്ചപ്പോള്‍ അഫ്ഗാന് ലക്ഷ്യത്തിലേക്ക് അടുത്തു. 37-ാം ഓവറിലെത്തി നില്ക്കുമ്പോള് ഏഴ് പന്തില്‍ നിന്ന് 15-റണ്‍സെടുത്താല്‍ സൂപ്പര്‍ഫോറിലേക്ക് കടക്കാമെന്ന സ്ഥിതിയായി. ആറ് പന്തില്‍ നിന്ന് 12-റണ്‍സടിച്ച് അഫ്ഗാന് കുതിച്ചെങ്കിലും നിര്‍ണായകമായ അവസാന പന്തില്‍ മുജീബിനെ പുറത്താക്കി ധനഞ്ജയ് മത്സരം ശ്രീലങ്കയ്ക്ക് അനുകൂലമാക്കി. 37.1 ഓവറിന് ശേഷവും സാധ്യതയുണ്ടായിരുന്നു. അടുത്ത മൂന്ന് പന്തില്‍ നിന്ന് ഒരു സിക്സ് കണ്ടെത്തിയാല്‍ അഫ്ഗാന് കടക്കാമായിരുന്നു. എന്നാല്‍ അത് സാധിക്കാതെ രണ്ട് റണ്ണകലെ ടീം ഓള്‍ഔട്ടായി. അതോടെ ശ്രീലങ്ക സൂപ്പര്‍ ഫോറിലേക്ക് കടന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം