കൊളംബോ: 2023 ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ അഞ്ച് സൂപ്പര്‍ ഫോര്‍ മത്സരങ്ങളും ഫൈനലും കൊളംബോയില്‍ വെച്ചുതന്നെ നടത്തും. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
നേരത്തെ, മഴമൂലം കൊളംബോയില്‍ നിന്ന് മത്സരങ്ങള്‍ ഹംബന്‍ടോട്ടയിലേക്ക് മാറ്റിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ ആരംഭിക്കുമ്പോഴേക്കും മഴയ്ക്ക് ശമനമുണ്ടാകുമെന്നാണ് എ.സി.സി. കണക്കുകൂട്ടുന്നത്.
ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്, പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ്, ഔദ്യോഗിക ബ്രോഡ്കാസ്റ്റിങ് ചാനല്‍ എന്നിവയില്‍ നിന്നുള്ള പ്രതിനിധികള്‍ക്കൊപ്പമുള്ള ചര്‍ച്ചയ്ക്കൊടുവിലാണ് എ.സി.സി. ഈ തീരുമാനം കൈക്കൊണ്ടത്.
ചെറിയ സമയത്തിനുള്ളില്‍ സാമഗ്രികളെല്ലാം തന്നെ ഹംബന്‍ടോട്ടയിലേക്ക് മാറ്റുന്നത് പ്രാവര്‍ത്തികമല്ല എന്ന് ബ്രോഡ്കാസ്റ്റര്‍ വ്യക്തമാക്കിയതോടെയാണ് കൊളംബോയില്‍ തന്നെ മത്സരം നടത്താന്‍ തീരുമാനിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം