കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ പോളിംഗ് പിടിച്ചുനിർത്താൻ ഉദ്യോഗസ്ഥർ ശ്രമിച്ചെന്ന ആരോപണമുയർത്തി കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.
വോട്ടിംഗിന്റെ വേഗം കുറയ്ക്കണമെന്ന് പോളിംഗ് ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദേശം ലഭിച്ചിരുന്നതായും ഈ നടപടിക്ക് പിന്നിൽ സിപിഎം ആണെന്നും തിരുവഞ്ചൂർ ആരോപിച്ചു. ആരോപണത്തിന് സർക്കാർ മറുപടി നൽകണമെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.
നേരത്തെ, നിരവധി പേർ വോട്ടുചെയ്യാനാകാതെ മടങ്ങിയെന്നും ഈ പരാതി ചോദ്യംചെയ്യാനെത്തിയ തന്നെ ഗുണ്ടകൾ ആക്രമിക്കാൻ ശ്രമിച്ചുവെന്നും യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ആരോപിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം