കൊച്ചി: ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങേണ്ട യാത്രക്കാരനെ രാത്രി വഴിയില്‍ ഇറക്കി വിടാനുള്ള ശ്രമം പാളിയതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് തിരികെ ഓടിച്ചത് 16 കിലോമീറ്റര്‍. ട്രിപ്പ് മുടക്കി മറ്റു യാത്രക്കാരെ വേറെ ബസില്‍ അയച്ച ശേഷമാണ് ബസ് തിരികെ ഓടിയത്.
കഴിഞ്ഞ രണ്ടാം തിയതിയാണ് സംഭവം. രാത്രി 10ന് കളമശേരി അപ്പോളോ ജങ്ഷനില്‍നിന്ന് തൃശൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസില്‍ കയറിയ അഷ്റഫ് ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്കാണ് ടിക്കറ്റെടുത്തത്. എന്നാല്‍, സ്റ്റാന്‍ഡിലേക്ക് ബസ് പോയില്ല. പകരം ദേശീയപാതയില്‍ പുളിഞ്ചോട് ജങ്ഷനില്‍ ഇറങ്ങാനായിരുന്നു കണ്ടക്ടറുടെ നിര്‍ദേശം.
read more പരാമർശം പിൻവലിച്ച് പരസ്യമായി മാപ്പ് പറയണം; വി.ഡി. സതീശന് ഡിവൈഎഫ്ഐയുടെ വക്കീൽ നോട്ടീസ്
സ്റ്റാന്‍ഡിലല്ലാതെ ഇറങ്ങില്ലെന്ന് ശഠിച്ച അഷ്റഫിനെയും കൊണ്ട് ബസ് യാത്ര തുടര്‍ന്നു. അങ്കമാലി ഡിപ്പോയില്‍ എത്തിയപ്പോള്‍ കൂടുതല്‍ കെഎസ്ആര്‍ടിസി ജീവനക്കാരെത്തി അനുനയിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഇറക്കിവിടാന്‍ ശ്രമിച്ചുവെങ്കിലും അഷ്റഫ് വഴങ്ങിയില്ല. ഒടുവില്‍ ബസ് ട്രിപ് മുടക്കി തിരിച്ചോടി അഷ്റഫിനെ രാത്രി 1.30ന് ആലുവ സ്റ്റാന്‍ഡില്‍ എത്തിക്കുകയായിരുന്നു.
രാത്രിയില്‍ കെഎസ്ആര്‍ടിസി ബസുകളില്‍ പലതും ആലുവ സ്റ്റാന്‍ഡില്‍ കയറുന്നില്ലെന്നു പരാതിയുണ്ട്. സംഭവത്തെ തുടര്‍ന്ന്, യാത്രക്കാരന് ചമ്പകശേരി ഞാറക്കാട്ടില്‍ എന്‍എ അഷ്റഫിന്റെ പരാതിയില്‍ ഡ്രൈവര്‍ രവീന്ദ്രന്, കണ്ടക്ടര്‍ അനില്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം