ഡല്‍ഹി : ഇന്ത്യയിലെ പ്രമുഖ പ്രീമിയം കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യാ ലിമിറ്റഡ് തങ്ങളുടെ ഏറ്റവും പുതിയ ആഗോള എസ് യു വി ഹോണ്ട ELEVATE പുറത്തിറക്കുന്നതായി ഇന്ന് പ്രഖ്യാപിച്ചു. തുടക്ക വിലയെന്ന നിലയില്‍ രൂപ INR 10,99,900 (എക്സ് ഷോറൂം ഡല്‍ഹി) മുതല്‍ ടോപ് വേരിയന്റിന് രൂപ INR 15,99,900 വരെയായി (എക്സ് ഷോറൂം ഡല്‍ഹി) കാര്‍ ലഭ്യമാകും. കാറുകളുടെ വിതരണം രാജ്യത്ത് ഇന്ന് എല്ലാ ഡീലര്‍ഷിപ്പുകളിലൂടേയും ആരംഭിക്കും. ഡൈനാമിസം, ബോള്‍ഡ് സ്റ്റൈലിങ്ങ്, സുഖം, സുരക്ഷ എന്നിങ്ങനെയുള്ള അനിവാര്യമായ എല്ലാ ഗുണങ്ങളും പ്രദര്‍ശിപ്പിക്കുന്ന ELEVATE ഈ വര്‍ഷം ജൂണിലാണ് ആഗോള തലത്തില്‍ അവതരിപ്പിക്കപ്പെട്ടത്.
read also….പുതിയ ഹിമാലയൻ 450 അവതരിപ്പിക്കുന്ന തീയതി സ്ഥിരീകരിച്ച് റോയൽ എൻഫീൽഡ്
“അര്‍ബന്‍ ഫ്രീ സ്റ്റൈലര്‍” എന്ന മഹത്തായ ആശയത്തിനു കീഴില്‍ വികസിപ്പിച്ചെടുത്ത ഹോണ്ട ELEVATE സജീവമായ ജീവിതശൈലിയും ആഗോള മനസ്സുമുള്ള ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തതാണ്. തായ്ലന്ഡില് സ്ഥിതി ചെയ്യുന്ന ഹോണ്ട ആര്&ഡി ഏഷ്യാ പസഫിക് സെന്ററില്‍ വികസിപ്പിച്ചെടുത്ത ELEVATE സ്റ്റാറ്റസും സുഖവും സജീവമായ ജീവിതശൈലിയും ആഗ്രഹിക്കുന്ന യുവ ഉപഭോക്താക്കളുടെ ആശയാഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുന്നു. 4312 എം എം നീളം, 1790 എം എം വീതി, 1650 എം എം ഉയരം, 2650 എം എം വീല്‍ ബേസ് എന്നിവയുള്ള ഉന്നത നിലവാരമുള്ള ഗ്രൗണ്ട് ക്ലിയറന്‍സോടു കൂടിയ ELEVATE സ്റ്റൈലും പ്രാവര്‍ത്തികതയും ഒരുപോലെ സമ്മേളിപ്പിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം