പല്ലെക്കെലെ: നേപ്പാളിനെതിരായ ഏഷ്യാ കപ്പ് ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യക്ക് 10 വിക്കറ്റ് വിക്കറ്റ് ജയം. ഡക്ക്വർത്ത് – ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യയുടെ ജയം. ഇന്ത്യൻ ഇന്നിംഗ്സിൻ്റെ മൂന്നാം ഓവറിൽ മഴ പെയ്തതിനെ തുടർന്ന് 23 ഓവറാക്കി ചുരുക്കിയ മത്സരത്തിലാണ് ഇന്ത്യ അനായാസം ലക്ഷ്യം കണ്ടത്.
ഇന്ത്യക്കായി ഓപ്പണർമാരായ ശുഭ്മൻ ഗില്ലും രോഹിത് ശർമയും ഫിഫ്റ്റി നേടി. 59 പന്തിൽ 74 റൺസ് നേടി പുറത്താവാതെ നിന്ന ക്യാപ്റ്റൻ രോഹിത് ശർമ ടോപ്പ് സ്കോററായപ്പോൾ ശുഭ്മൻ ഗിൽ 62 പന്തിൽ പുറത്താവാതെ 67 റൺസ് നേടി. ജയത്തോടെ ഇന്ത്യ പ്ലേഓഫിലെത്തി.
തോല്‍വിയോടെ നേപ്പാള്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യക്ക് പുറമെ പാകിസ്ഥാനാണ് പ്ലേഓഫിലെത്തിയത്. ഇന്ത്യയും പാകിസ്ഥാനും പ്ലേഓഫിലെത്തിയതോടെ ഏഷ്യാ കപ്പില്‍ മറ്റൊരു ഇന്ത്യ-പാക് പോരാട്ടം കൂടി ഉറപ്പായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ നേപ്പാളിനെ ആസിഫ് ഷെയ്ഖ്(58), സോംപാല്‍ കാമി(48), കുശാല്‍ ഭുര്‍ടല്‍(38), ദീപേന്ദ്ര സിംഗ്(29), ഗുല്‍സാന്‍ ഝാ(23) എന്നിവരാണ് മോശമല്ലാത്ത സ്കോറിലേക്ക് നയിച്ചത്. 48.2 ഓവറില്‍ നേപ്പാള്‍ 230 റണ്‍സില്‍ പുറത്തായി. ക്യാപ്റ്റന്‍ രോഹിത് പൗഡല്‍(5), ഭീം ഷാര്‍കി(7), കുശാല്‍ മല്ല(2) എന്നീ ബാറ്റര്‍മാര്‍ക്ക് തിളങ്ങാനായില്ല. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവര്‍ മൂന്ന് വീതവും മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ, ശര്‍ദ്ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
നേപ്പാൾ മുന്നോട്ടുവച്ച 231 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയിറങ്ങിയ ഇന്ത്യ ആദ്യ ഓവർ മെയ്ഡനാക്കിയാണ് തുടങ്ങിയത്. കരൺ കെസിയുടെ ആദ്യ ഓവറിൽ രോഹിത് വളരെ ബുദ്ധിമുട്ടി. രണ്ടാം ഓവറിൽ മൂന്ന് ബൗണ്ടറിയടിച്ച് ശുഭ്മൻ ഗിൽ ഇന്ത്യക്ക് മികച്ച തുടക്കം നൽകി. മഴയ്ക്ക് ശേഷവും രോഹിത് ടൈമിങ്ങിനായി ബുദ്ധിമുട്ടി. സന്ദീപ് ലമിഛാനെ എറിഞ്ഞ ഏഴാം ഓവറിൽ ഒരു ബൗണ്ടറിയും സിക്സറുമടിച്ചതോടെ രോഹിത് ട്രാക്കിലെത്തി. 39 പന്തുകളിൽ താരം ഫിഫ്റ്റി തികച്ചു. ഇതിനിടെ 46 പന്തിൽ ഗിൽ ഫിഫ്റ്റിയിലെത്തി. ഫിഫ്റ്റിക്ക് ശേഷവും ആക്രമണം തുടർന്ന രോഹിത് ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചു. 147 റൺസിൻ്റെ അപരാജിത കൂട്ടുകെട്ടാണ് ഗില്ലും രോഹിതും ചേർന്ന് ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർത്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം