ഈ വർഷത്തെ കേരളം സാഹിത്യ അക്കാദമി അവാർഡ് ജൂണിൽ പ്രഖ്യാപിച്ചിരുന്നു, സാഹിത്യകാരി കെ പി സുധീരക്ക് മുഴുവൻ സംഭവനകൾക്കും അവാർഡിന് അർഹയായി
ഇപ്പോൾ ഇതാ സതീശൻ കളത്തിൽ എന്ന സാഹിത്യകാരൻ സുധീരക്കുള്ള അഭിനന്ദനാർത്ഥം ഒരു കവിത രചിച്ചിരിക്കുന്നത്.
കവിതയുടെ പൂർണരൂപം ഇങ്ങനെയാണ്
സുധീര…
സാഹിതീ നിറവുകളുടെ ഉറവ!
ആകാശത്തിലെ ചെരാതുകളിൽനിന്നും
ആകാശചാരികൾ കൊളുത്തിവിട്ട
അവനിയിലെ നിറദീപം;
ആജീവനാന്തം പ്രണയസമീര;
സ്നേഹസ്പർശങ്ങളുടെ നീലക്കടമ്പ്;
സ്നേഹപ്രയാണങ്ങളുടെ സഹയാത്രിക.
ചോലമരങ്ങളില്ലാത്ത വഴിത്താരകളിൽ
ചോർന്നുപോയിരുന്ന ബാല്യത്തിലും
ഏകാന്ത വിവശമായ കൗമാരത്തിലും
ഏകമായവൾ പൊരുതികൊണ്ടിരുന്നു.
മൺതരിമുതൽ മഹാകാശംവരെ,
മായക്കണ്ണുള്ള അവളിൽ ആന്ദോളനം ചെയ്യുന്നു.
അവളിൽ, കുടിലും കൊട്ടാരവുമൊരുപോലെ
അതിജീവനകലയുടെ അധിവാസകേന്ദ്രങ്ങളാകുന്നു.
വസുധയുടെയേതു സ്പർശത്തിലും
വസന്തങ്ങളെ തിരഞ്ഞിരുന്നു അവൾ; സുധീര,
മുഗ്ദ്ധമാം പുഷ്പം; സുധീരമായവളെന്നോ
മടക്കയാത്രയറിയാത്തൊരു യാത്രയിലാണ്.
പ്രണയ മർമരങ്ങളുടെ, പ്രണയ നൊമ്പരങ്ങളുടെ
പ്രണയ സാഫല്യത്തിൻറെ ഗാഥകൾ നെയ്തവൾ
പ്രണയ മധുരമായൊരു യാത്രയിലാണ്;
പ്രണയ ദൂതും കയ്യിൽപിടിച്ചുള്ള യാത്ര.
ചിത്രവിളക്കണഞ്ഞു പോകുംമുൻപേ; സദാ
ചിരിക്കുമൊരു കടൽകാക്കപോലെയാണാ യാത്ര;
ത്യാഗത്തിൻറെ, കരുണയുടെ തീരാ വിശപ്പിൽ
തളിർത്ത നാമ്പുകളുമേന്തി, ഭൂഖണ്ഡങ്ങളിലൂടെ!
സതീഷ് കളത്തിൽ.
കളത്തിൽ (H),
കോമളാലയം,
ശങ്കരയ്യ റോഡ്,
പി.ഓ. പൂത്തോൾ,
തൃശ്ശൂർ- 680 004
7012 490551, 9446 761 243
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം