പാലക്കാട്: പാലക്കാട് ഭർത്താവിന്റെ കുത്തേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവതി മരിച്ചു. പട്ടാമ്പി കീഴാറ്റൂർ സ്വദേശിനി ആതിര(32) ആണ് മരിച്ചത്. പെരുന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഇന്ന് രാവിലെയാണ് ആതിരയേയും അമ്മ സരോജിനിയേയും എട്ടു വയസുകാരിയായ മകളേയും സജീവൻ ആക്രമിച്ചത്. പ്രകോപനമൊന്നുമില്ലാതെ കൈയിൽകിട്ടിയ കത്തികൊണ്ട് ഇവരെ കുത്തുകയായിരുന്നു. ആതിരയ്ക്ക് കഴുത്തിനും വയറിനുമാണ് പരിക്കേറ്റത്.
ഇവരെ കുത്തിയ ശേഷം സ്വയം കഴുത്തിന് കുത്തി സജീവൻ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. സജീവന്റെ നില ഗുരുതരമാണ്.
മകളുടെയും അമ്മയുടെയും പരിക്ക് ഗുരുതരമല്ല. തെങ്ങുകയറ്റതൊഴിലാളിയായ സജീവന് മാനസിക വിഭ്രാന്തിയുണ്ടായിരുന്നതായും പൊലീസ് പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം