കാൻഡി: മഴ വീണ്ടും കനത്തതോടെ ഇന്ത്യ- നേപ്പാൾ മത്സരം നിർത്തിവെച്ചു. മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ 2.1ഓവറില്‍ വിക്കറ്റ് ഒന്നും നഷ്ട്ടമാകാതെ 17 റണ്‍സ് എന്നാ നിലയിലാണ്.
ആദ്യം ബാറ്റുചെയ്ത നേപ്പാള്‍ 48.2 ഓവറില്‍ 230 റണ്‍സിന് ഓള് ഔട്ടായി. താരതമ്യേന വളരെ ദുര്‍ബലരായ നേപ്പാള്‍ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്കെതിരേ പുറത്തെടുത്തത്. ടീമിനായി ഓപ്പണറും വിക്കറ്റ് കീപ്പറുമായ ആസിഫ് ഷെയ്ഖ് അര്‍ധസെഞ്ചുറി നേടി.
പാകിസ്താനെതിരായ ആദ്യമത്സരം മഴയിൽ ഉപേക്ഷിച്ച ശേഷമാണ് നിർണായക മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങിയത്. ഓപ്പണര്‍മാരായ കുശാല്‍ ഭുര്‍ടെലും ആസിഫ് ഷെയ്ഖും ചേര്‍ന്ന് മികച്ച തുടക്കം നേപ്പാളിന് നല്കി. ഇരുവരെയും പുറത്താക്കാനുള്ള അവസരങ്ങള്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ തുലച്ചു. അനായാസമായ മൂന്ന് ക്യാച്ചുകളാണ് ഇന്ത്യന്‍ താരങ്ങളായ ശ്രേയസ് അയ്യര്‍, വിരാട് കോലി, വിക്കറ്റ് കീപ്പര്‍ ഇഷാന് കിഷന് എന്നിവര്‍ പാഴാക്കിയത്.
വെടിക്കെട്ട് ബാറ്റിങ്ങിൽ അർധസെഞ്ച്വറിയിലേക്കു കുതിച്ച കുശാലിനെ വീഴ്ത്തി ഷർദുൽ താക്കൂർ ആണ് ഇന്ത്യയ്ക്ക് ആശ്വസിക്കാനുള്ള ആദ്യ അവസരമൊരുക്കിയത്. 25 പന്തിൽ 38 റൺസെടുത്താണ് താരം പുറത്തായത്. തുടർന്നെത്തിയ രവീന്ദ്ര ജഡേജ തുടർച്ചയായ ഓവറുകളിൽ നേപ്പാളിന്റെ മൂന്ന് മുൻനിര വിക്കറ്റുകൾ പിഴുതെങ്കിലും മറുവശത്ത് ആസിഫ് ശൈഖ് നിലയുറപ്പിച്ചു കളിച്ചു. ബീം ഷർക്കിയെ(ഏഴ്) ബൗൾഡാക്കിയപ്പോൾ നേപ്പാൾ ക്യാപ്റ്റൻ രോഹിത് പൗഡേലിനെ(അഞ്ച്) ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ കൈയിലെത്തിച്ചു ജഡേജ. കുശാൽ മല്ലയെ(രണ്ട്) മുഹമ്മദ് സിറാജിന്റെ കൈയിലെത്തിച്ചും നേപ്പാളിന്റെ പോരാട്ടവീര്യം തകർത്തു ജഡേജ.
ഇതിനിടെ അർധസെഞ്ച്വറി പിന്നിട്ട ആസിഫ് ശൈഖിനെ പുറത്താക്കി മുഹമ്മദ് സിറാജും ഏഷ്യാ കപ്പിൽ അക്കൗണ്ട് തുറന്നു. കോഹ്ലിയുടെ കിടിലൻ ക്യാച്ചിലൂടെ പുറത്താകുമ്പോൾ 97 പന്ത് നേരിട്ട് എട്ട് ഫോർ സഹിതം 58 റൺസെടുത്തിരുന്നു താരം. ആറാം വിക്കറ്റിൽ ഗുൽഷൻ ഝാ ദിപേന്ദ്ര സിങ്ങുമായി ചേർന്ന് വീണ്ടും ഇന്ത്യയ്ക്കു തലവേദന സൃഷ്ടിച്ചെങ്കിലും ആ പോരാട്ടവും അധികം നീണ്ടുനിന്നില്ല. 35 പന്തിൽ 23 റൺസെടുത്ത ഗുൽഷനെ സിറാജ് വിക്കറ്റ് കീപ്പർ ഇഷൻ കിഷന്റെ കൈയിലെത്തിച്ചു.
ഏഴാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച ദീപേന്ദ്ര സിങ് ഐറിയും സോംപാല്‍ കാമിയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതോടെ നേപ്പാള്‍ ക്യാമ്പില്‍ പ്രതീക്ഷ പരന്നു. ഇരുവരും ചേര്‍ന്ന് ടീം സ്കോര്‍ 150 കടത്തി. 37.5 ഓവറില്‍ ടീം സ്കോര്‍ 178-ല്‍ നില്‍ക്കേ മഴ വില്ലനായി വന്നു. ഇതോടെ മത്സരം അരമണിക്കൂറിലധികം സമയം നിര്‍ത്തിവെച്ചു. മഴയ്ക്ക് ശേഷം ബാറ്റിങ് പുനരാരംഭിച്ച നേപ്പാളിന് ക്രീസിലുറച്ചുനിന്ന ഐറിയുടെ വിക്കറ്റ് നഷ്ടമായി. 27 റണ്‍സെടുത്ത താരത്തെ ഹാര്‍ദിക് വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് വന്ന താരങ്ങള്‍ക്കൊന്നും പിടിച്ചുനില്‍ക്കാനായില്ല. കാമി 56 പന്തുകളില്‍ നിന്ന് 48 റണ്‍സെടുത്തു. മറ്റ് താരങ്ങള്‍ പെട്ടെന്ന് പുറത്തായതോടെ നേപ്പാള്‍ ഇന്നിങ്സ് 230-ല്‍ ഒതുങ്ങി.
ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ, ശാര്‍ദൂല്‍ ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം