ന്യൂഡൽഹി: പാക്കിസ്ഥാന് ക്രിക്കറ്റ് ബോർഡിന്റെ ക്ഷണം സ്വീകരിച്ച് ബിസിസിഐ സംഘം പാക്കിസ്ഥാനിലെത്തി. ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി, വൈസ് പ്രസിഡന്റ് രാജിവ് ശുക്ല എന്നിവരടങ്ങുന്ന സംഘമാണ് വാഗാ അതിര്‍ത്തി വഴി ലഹോറിലെത്തിയത്. ബിസിസിഐ സെക്രട്ടറി ജയ് ഷാ സന്ദർശനത്തിൽനിന്നു വിട്ടുനിന്നു. 2008 ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം ആദ്യമായാണ് ബിസിസിഐ പ്രതിനിധികള്‍ പാക്കിസ്ഥാനിലെത്തുന്നത്.
ഏഷ്യാ കപ്പിന്റെ ഭാഗമായാണു സന്ദർശനമെന്ന് രാജീവ് ശുക്ല വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പ്രതികരിച്ചു. ഏഷ്യാ കപ്പ് നടക്കുകയാണ്. ശ്രീലങ്കയിലേക്കും ഞങ്ങൾ പോയിരുന്നു. ആതിഥേയരാജ്യമെന്ന നിലയിലാണ് പാകിസ്താനിലും പോകുന്നതെന്നും ശുക്ല പറഞ്ഞു. പാകിസ്താൻ അവരുട ഹോംഗ്രൗണ്ടിൽ കളിക്കുന്നതു കാണാനാണു പോകുന്നതെന്ന് റോജർ ബിന്നി പ്രതികരിച്ചു. സന്ദർശനത്തിന്റെ ഭാഗമായി ലാഹോറിലും പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാക്ക് ക്രിക്കറ്റ് ബോർഡ് ലഹോറിൽ ഒരുക്കുന്ന അത്താഴവിരുന്നിൽ ബിസിസിഐ സംഘം പങ്കെടുക്കും. ഇന്ത്യയ്ക്കു പുറമെ ഏഷ്യാ കപ്പിൽ പങ്കെടുക്കുന്ന മറ്റു ടീമുകളുടെ പ്രതിനിധികളും വിരുന്നിനെത്തും. ചൊവ്വാഴ്ച നടക്കുന്ന ശ്രീലങ്ക – അഫ്ഗാനിസ്ഥാൻ മത്സരവും സൂപ്പർ ഫോറിലെ ആദ്യ മത്സരവും കാണാൻ ബിസിസിഐ സംഘം ഉണ്ടായിരിക്കും. ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് ഈ മത്സരങ്ങൾ നടക്കുന്നത്.
2008 ലെ ഏഷ്യാ കപ്പിനു ശേഷം പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ആദ്യ പ്രധാന ടൂർണമെന്റാണ് ഇത്തവണത്തെ ഏഷ്യാ കപ്പ്. ടൂർണമെന്റിൽ കളിക്കാൻ ഇന്ത്യൻ ടീം പാക്കിസ്ഥാനിൽ എത്തില്ലെന്ന് ബിസിസിഐ നിലപാടു സ്വീകരിച്ചതോടെ, പാക്കിസ്ഥാൻ നാലു മത്സരങ്ങൾക്കു മാത്രം വേദിയാവുന്ന സ്ഥിതിയിലേക്കു മാറി. ഫൈനൽ ഉൾപ്പെടെ ടൂർണമെന്റിലെ 9 മത്സരങ്ങൾക്ക് ശ്രീലങ്കയാണ് വേദി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം