അദാനിയുമായുള്ള കരാർ ഇന്ത്യയുമായുള്ള കരാറാക്കി മാറ്റുന്നതുസംബന്ധിച്ച നിർദേശം ശ്രീലങ്കന്‍ ഈര്‍ജ മന്ത്രി കാഞ്ചന വിജേശേകെര മന്ത്രിസഭയ്ക്കു മുൻപാകെ സമർപ്പിച്ചിട്ടുണ്ട്. പദ്ധതിയെ ഇന്ത്യ-ശ്രീലങ്ക സർക്കാരുകൾ തമ്മിലുള്ള കരാറായി പരിഗണിക്കേണ്ടതിന്റെ കാരണങ്ങൾ വിശദമാക്കുന്നതാണ് ഈ നിർദേശം.
500 മെഗാവാട്ടിൻ്റെ കാറ്റാടി വൈദ്യുതപദ്ധതി നടപ്പാക്കാൻ അദാനി ഗ്രൂപ്പിന് ടെൻഡറില്ലാതെ നൽകിയ കരാർ ഇന്ത്യയുമായുള്ളതാക്കി മാറ്റണമെന്ന ആവശ്യവുമായി ശ്രീലങ്ക. അദാനിക്ക് പൊതു ലേലത്തിലൂടെയല്ലാതെ പദ്ധതി നല്‍കിയതിലെ നിയമക്കുരുക്കുകൾ ഒഴിവാക്കാനാണ് ഈ ആവശ്യം. അതേസമയം, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡി (ഇന്ത്യ)നെ ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതിനിധിയായി അംഗീകരിച്ചിട്ടുണ്ടോയെന്ന ചോദ്യം ശ്രീലങ്കന്‍ പാർലമെന്റ് അംഗങ്ങളിൽനിന്ന് ഉയര്‍ന്നിട്ടുണ്ട്
അദാനിക്ക് ലഭിച്ച കരാർ സര്‍ക്കാരുകള്‍ തമ്മിലുള്ള പദ്ധതിയായി മന്ത്രിസഭ അംഗീകരിച്ചാല്‍ ഇത്തരം വ്യവസ്ഥകള്‍ ഒഴിവാക്കാമെന്ന് കാഞ്ചന വിജേശേകെര സമര്‍പ്പിച്ച നിര്‍ദേശത്തില്‍ പറയുന്നതായി ദ സൺഡേ ടൈംസ് റിപ്പോർട്ടിൽ പറയുന്നു.
ശ്രീലങ്കയിലെ വടക്കൻ മാന്നാർ ജില്ലയിൽ കാറ്റാടി വൈദ്യുതപദ്ധതി നടപ്പാക്കാൻ 2022 മാർച്ചിലാണ് അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡി (ഇന്ത്യ)ന് കരാർ ലഭിച്ചത്. തുടക്കം മുതല്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ച ഒന്നായിരുന്നു ഈ പദ്ധതി.
ശ്രീലങ്ക സാമ്പത്തികമായി തകര്‍ന്ന സാഹചര്യത്തില്‍ അന്നത്തെ പ്രസിഡന്റ് ഗോതബയ രജപക്സ ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ടപോഴായിരുന്നു ഊര്‍ജ പദ്ധതിയുമായി അദാനി മുന്നോട്ടുവരുന്നത്. ശ്രീലങ്കയുടെ ഉറ്റസഹായിയായിരുന്ന ചൈനയെ പോലും പിന്തള്ളിയാണ് പദ്ധതി അദാനി സ്വന്തമാക്കിയത്.
Also Read : ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ നിലാം സ്ട്രോങ്ങിന്റെ വീട് വില്പനക്ക് : വില്ല 4 കോടി
ഗോതബയ രജപക്സയെ നേരിട്ടുകണ്ട് ആറ് മാസത്തിനുശേഷം മാര്‍ച്ച് 2022ല്‍ അദാനി കരാറില്‍ ഒപ്പുവയ്ക്കുകയായിരുന്നു. ശ്രീലങ്കയിൽ രണ്ട് കാറ്റാടിപ്പാടങ്ങൾ അദാനി സ്ഥാപിക്കുമെന്ന് ബോർഡ് ഓഫ് ഇൻവെസ്റ്മെന്റ് അന്ന് അറിയിച്ചിരുന്നു. കാറ്റാടിപ്പാടങ്ങൾക്കായി 442 മില്യൺ ഡോളറാണ് അദാനി ഗ്രൂപ്പ് നിക്ഷേപിക്കുന്നത്. 2025ഓടെവൈദ്യുതി ഉൽപാദിപ്പിക്കാനാവുന്ന വിധത്തിലാണ് പദ്ധതി വിഭാനം ചെയ്തിരിക്കുന്നത്. 2024 ഡിസംബറോടെ പദ്ധതി കമ്മിഷൻ ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീലങ്കയും വ്യക്തമാക്കിയിരുന്നു
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം