പട്ന: സനാതന ധർമത്തെ ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശത്തിനെതിരെ ബിഹാറിലെ മുസഫർപുർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി. ഡെങ്കിയും മലേറിയയും പോലെ സനാതന ധർമവും പകർച്ചവ്യാധിയാണെന്നും ഉന്മൂലനം ചെയ്യേണ്ടതാണെന്നുമുള്ള ഉദയനിധിയുടെ പരാമർശത്തിനെതിരെ അഭിഭാഷകനായ സുധീർ കുമാർ ഓജയാണ് കോടതിയെ സമീപിച്ചത്.
രാഷ്ട്രീയ ലാഭം ലക്ഷ്യം വച്ചുള്ള പരാമർശം ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതും സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്നതുമാണെന്നു ഹർജിയിൽ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കും മകനുമെതിരെ നിയമ നടപടി സ്വീകരിക്കണമെന്നു ഹർജിയിൽ ആവശ്യപ്പെട്ടു.
സനാതന ധർമത്തെ സമൂഹത്തിൽ നിന്ന് തുടച്ചു നീക്കണം. സാമൂഹ്യ നീതിക്കും സമത്വത്തിനും എതിരായ സനാതന ധർമം കൊറോണ വൈറസ്, മലേറിയ, ഡെങ്കു വൈറസ്, കൊതുകുകൾ എന്നിവയ്ക്ക് സമമാണ്. ഇവയെയെല്ലാം ഇല്ലാതാക്കണമെന്നാണ് ഉദയനിധിയുടെ പരാമർശം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം