സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന തള്ളി തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. ഉദയനിധിയുടെ പ്രസ്താവന നിർഭാഗ്യകരമാണെന്ന് മമത അഭിപ്രായപ്പെട്ടു. ‘ഇന്ത്യ’ സഖ്യത്തിനുള്ളിലും ഡിഎംകെയ്ക്കും ഉദയനിധി സ്റ്റാലിനുമെതിരെ എതിർപ്പുയരുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് മമതയുടെ പ്രസ്താവന.
‘ഇന്ത്യ’ സഖ്യം ഹിന്ദുമതത്തെ അപമാനിച്ചെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയതിന് പിന്നാലെയാണ് മമത ബാനർജി നിലപാട് വ്യക്തമാക്കിയത്. എല്ലാ മതങ്ങളെയും ‘ഇന്ത്യ’ സഖ്യം ബഹുമാനിക്കുന്നെന്നും രാഷ്ട്രീയ പാർട്ടികൾക്ക് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കോൺഗ്രസ് വ്യക്തമാക്കി. ‘ഇന്ത്യ’ സഖ്യത്തിലെ അംഗങ്ങൾ മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ആവശ്യപ്പെട്ടിരുന്നു. ഹിന്ദു സമൂഹത്തോടും രാജ്യത്തോടും പരസ്യമായി മാപ്പ് പറയണമെന്നായിരുന്നു കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടത്.
Also Read : പെൺ സുഹൃത്ത് കുടുംബത്തിന്റെ ഒപ്പം പോയി : യുവാവ് ഹൈകോടതിയിൽ ആത്മഹത്യക്കു ശ്രെമിച്ചു
” ഉദയനിധിയുടെ പ്രസ്താവന തീർത്തും നിർഭാഗ്യകരമാണ്. ഇതൊരിക്കലും പ്രതിപക്ഷസഖ്യത്തിന്റെ അഭിപ്രായമല്ല. ഋഗ്വേദവും അഥർവവേദവും സനാതന ധർമ്മത്തിൽ നിന്നുത്ഭവിച്ചതാണ്. അതിനാൽ സനാതന ധർമ്മത്തെ ഏറെ ബഹുമാനത്തോടെയാണ് കാണുന്നത്” – മമത പറഞ്ഞു. പ്രസ്താവനയെ ടിഎംസി ശക്തമായി അപലപിക്കുന്നുവെന്ന് വ്യക്തമാക്കിയ മമത, അഭിപ്രായം തിരുത്തി പറയാൻ ഉദയനിധി തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം