ഹേബിയസ് കോർപസ് ഹർജിയുടെ ഭാഗമായി ഹാജരായ യുവാവ് ഹൈക്കോടതിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ത്യശൂർ സ്വദേശി വിഷ്ണവുവാണ് ജസ്റ്റിസ് അനുശിവരാമൻ്റെ ചേംബറിന് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
പെൺസുഹൃത്തിനെ കുടുംബത്തോടൊപ്പം പോകാൻ അനുവദിച്ചതിനെ തുടർന്ന് തൃശൂർ സ്വദേശി വിഷ്ണു, ജസ്റ്റിസിന്റെ ചേംബറിനു മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെൺസുഹൃത്ത് കുടുംബത്തോടൊപ്പം പോകാൻ സമ്മതമറിയിച്ചതാണ് കാരണം. ഹേബിയസ് കോർപസ് ഹർജിയിൽ എതിർകക്ഷിയായിരുന്നു വിഷ്ണു. വിവാഹിതനാണ് വിഷ്ണു.
പെൺസുഹൃത്ത് രക്ഷിതാക്കൾക്കൊപ്പം പോകണമെന്നറിയിച്ചതിനെത്തുടർന്നായിരുന്നു യുവാവിന്റെ ആത്മഹത്യാ ശ്രമം. കത്തി ഉപയോഗിച്ച് കൈ ഞെരമ്പ് മുറിക്കുകയായിരുന്നു. യുവാവിനെ ഉടനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിൻ്റെ നില ഗുരുതരമല്ല.
എറണാകുളം പൂത്തോട്ട ശ്രീനാരായണ ലോ കോളേജ് വിദ്യാർഥിനിയെ കാണാതായെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കളാണ് ഹേബിയസ് കോർപസ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഓഗസ്റ്റ് 14 മുതലാണ് വിദ്യാർഥിനിയെ കാണാതായത്. പെൺകുട്ടി വിവാഹിതനും കുട്ടിയുമുള്ള വിഷ്ണുവിനൊപ്പം പോയതാണെന്നായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്.
Also Read : തനതാനികൾ മനുഷ്യ വിരുദ്ധരാണ്’ : ഉദയനിധിക്കു ശേഷം വിമർശനവുമായി നടൻ പ്രകാശ് രാജ്
യുവതിയെ ഹാജരാക്കാൻ കോടതി മാള പോലീസിന് നിർദേശം നൽകിയിരുന്നു. ഇന്ന് ഹാജരാക്കിയപ്പോൾ വിഷ്ണുവിനൊപ്പം പോകാൻ താൽപ്പര്യമില്ലെന്ന് യുവതി കോടതിയെ അറിയിച്ചു. ഇത് കേട്ടതിനുപിന്നാലെ പുറത്തിറങ്ങിയ യുവാവ് കോടതി വരാന്തയിൽവച്ച് യുവാവ് കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കൈ ഞെരമ്പ് മുറിക്കുകയായിരുന്നു.
പെണ്‍കുട്ടിക്കും മാതാപിതാക്കൾക്കും പോലീസ് സംരക്ഷണം നൽകാൻ കോടതി ഉത്തരവിട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം