തൃശ്ശൂർ: തൃശ്ശൂര്‍ ആനവാരിയില്‍ പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വഞ്ചി മറിഞ്ഞ് മൂന്നു യുവാക്കളെ കാണാതായി. പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്.
തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. നാലുപേരാണ് വഞ്ചിയിലുണ്ടായിരുന്നത്. ഒരാള്‍ നീന്തി കരയ്ക്കുകയറി. മറ്റുള്ളവരെ കാണാതാവുകയായിരുന്നു. വിപിൻ, അജിത്ത്, സിറാജ് എന്നിവരെയാണ് കാണാതായത്. ഇവരുടെ സംഘത്തിലുണ്ടായിരുന്ന ശിവപ്രസാദ് എന്നയാളാണ് നീന്തി രക്ഷപ്പെട്ടത്.
വാണിയമ്പാറ പൊട്ടിമടയ്ക്ക് സമീപം കൊള്ളിക്കാട് നിന്നുള്ളവരാണ് യുവാക്കൾ എന്നാണ് പ്രാഥമിക വിവരം. രക്ഷപ്പെട്ടയാൾ അവശനിലയിലായതിനാൽ കൂടെയുണ്ടായിരുന്നവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനായിട്ടില്ല.
https://www.youtube.com/watch?v=U9FzYSjzFrA
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം