വിമാന ടിക്കറ്റ് നിരക്ക് വലിയതോതില്‍ ഉയര്ന്നുനില്ക്കുന്ന ഘട്ടത്തില്‍ യുഎഇയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ കേരളത്തിലേക്ക് പറക്കാൻ പ്രവാസികള്‍ക്ക് അവസരം ഒരുക്കുകയാണ് സലാം എയര്‍.ഫുജൈറയില്‍ നിന്ന് കോഴിക്കോട്ടേക്ക് അടുത്തമാസം ആരംഭിക്കുന്ന പുതിയ സര്‍വീസില്‍ ടിക്കറ്റിന് 8000 രൂപയാണ് ഈടാക്കുക.
തിങ്കള്‍, ബുധൻ ദിവസങ്ങളില്‍ ഉള്ള സര്‍വീസ് ഫുജൈറ വിമാനത്താവളത്തില്‍ നിന്ന് മസ്കറ്റ് വഴിയായിരിക്കും കേരളത്തില്‍ എത്തിച്ചേരുക. യുഎഇ സമയം രാവിലെ 7.50ന് ഫുജൈറയില്‍ നിന്ന് പുറപ്പെടുന്ന സലാം എയറിന്റെ ആദ്യ വിമാനം ഉച്ചയ്ക്ക് 3.20 ന് കോഴിക്കോട് എത്തിച്ചേരും. ആറുമണിക്കൂര്‍ നേരം കൊണ്ട് ആദ്യ വിമാനം ഫുജൈറയില്‍ നിന്ന് കോഴിക്കോട് എത്തിച്ചേരും. തുടര്‍ന്ന് 10.20 നു പുറപ്പെടുന്ന രണ്ടാമത്തെ വിമാനം 11 മണിക്കൂറിലേറെ മസ്കറ്റില്‍ തങ്ങുന്നതിനാല്‍ പതിനഞ്ചര മണിക്കൂറിന് ശേഷം മാത്രമേ കോഴിക്കോട് എത്തിച്ചേരുകയുള്ളൂ.
read also…നാമജപ ഘോഷയാത്രയില്‍ എന്‍എസ്എസിനെതിരായ കേസ് പിന്‍വലിക്കാമെന്ന് നിയമോപദേശം
ഓണ്‍ലൈനായി ഇ -അറൈവല്‍ വിസ നേടുന്ന യാത്രക്കാര്‍ക്ക് മസ്കറ്റില്‍ ഒരു ദിവസം ചെലവഴിക്കാനുള്ള അവസരവും സലാം എയര്‍ വാഗ്ദാനം ചെയ്യുന്നു. സലാം എയറിന്റെ സര്‍വീസ് മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്കും ഉപകാരപ്രദമാകുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത് എന്ന് അധികൃതര്‍ അറിയിച്ചു.
https://www.youtube.com/watch?v=U9FzYSjzFrA
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം