ഫ്ളൈറ്റ് അറ്റൻഡന്റ് ആയ യുവതിയെ ഫ്ളാറ്റിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. ചത്തീസ്ഗഡ് സ്വദേശിയായ രൂപൽ ഒഗ(24)നെയാണ് മുംബൈയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ചയോടെ രൂപലിനെ ഫോണിൽ വിളിച്ച് കിട്ടാതിരുന്നതോടെ വീട്ടുകാർ മുംബൈയിലെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ഇവർ ഫ്ലാറ്റിലെത്തി അന്വേഷിച്ചപ്പോഴാണ് സംഭവം അറിയുന്നത്. അപ്പാർട്ട്മെന്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് കഴുത്തറുത്ത നിലയിൽ യുവതിയെ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
റുപലിന്റെ ഫ്ളാറ്റിൽ തൂപ്പുജോലിക്കെത്താറുള്ള വിക്രം(40) എന്നയാളാണ് കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു.
Also Read : 2047 അകം ഇന്ത്യ വികസിക്കും ഉറപ്പ് : മോദി
വീട് വൃത്തിയാക്കാൻ എന്ന പേരിൽ വിക്രം ഫ്ലാറ്റിലെത്തിയത്. പ്രതി കുറ്റം സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്. കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെടുത്തു. എയർ ഇന്ത്യയിലെ ട്രെയിനിങ്ങിനായി ഈ വർഷം ഏപ്രിലിലാണ് റുപൽ മുംബൈയിലെത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം