സനാതന ധര്‍മം തുടച്ചുനീക്കണമെന്ന ഉദയ്നിധി സ്റ്റാലിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി വിമർശനം ശക്തമാക്കുന്നതിനിടെ പ്രതികരണവുമായി കോണ്‍ഗ്രസ്. എല്ലാ പാര്‍ട്ടികള്‍ക്കും അവരുടെ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു.
ജനങ്ങളോട് തുല്യത പാലിക്കാത്ത ഏത് മതവും ഒരു രോഗം പോലെയാണെന്നായിരുന്നു കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശം. വിഷയത്തില്‍ രാഹുല്‍ഗാന്ധി നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ രവിശങ്കര്‍ പ്രസാദ് രംഗത്തെത്തിയിരുന്നു.
#WATCH | On DMK leader Udhayanidhi Stalin’s ‘Sanatana dharma’ remark, Congress General Secretary KC Venugopal says, “Our view is clear; ‘Sarva Dharma Samabhava’ is the Congress’ ideology. Every political party has the freedom to tell their views….We are respecting everybody’s… pic.twitter.com/86Mg265PQT
— ANI (@ANI) September 4, 2023
”എല്ലാ പാര്‍ട്ടിക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ സ്വാതന്ത്ര്യമുണ്ട്. സര്‍വ ധര്‍മ സമഭാവ അതായത് എല്ലാ മതങ്ങളോടും ബഹുമാനം പുലര്‍ത്തുകയെന്നതാണ് കോണ്‍ഗ്രസിന്റെ നിലപാട്. എല്ലാവരുടെ വിശ്വാസങ്ങളെയും കോണ്‍ഗ്രസ് മാനിക്കുന്നുണ്ട്,” കെസി വേണുഗോപാല്‍ പറഞ്ഞു.
Also Read : മണിപ്പൂർ കലാപത്തിൽ മാധ്യമങ്ങൾക്കെതിരായുള്ള റിപ്പോർട്ട് : എഡിറ്റർസ് ഗിൽഡിനെതിരെ കേസ്
ഹിന്ദു ധര്‍മം പിന്തുടരുന്നവരുടെ വംശഹത്യ പ്രോത്സാഹിപ്പിക്കുന്നുവെന്ന തരത്തിലാണ് ഉദയ്നിധി സ്റ്റാലിന്റെ പരാമര്‍ശം വ്യാഖ്യാനിക്കപ്പെട്ടത്. എന്നാല്‍ അത് ബിജെപി വളച്ചൊടിച്ചതാണെന്നും അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഉദയ്നിധി സ്റ്റാലിനും വ്യക്തമാക്കിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം