ഭാവനയെ പ്രധാന കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഫ്രെയ്മുകളില് നിഗൂഢതയുണര്‍ത്തി, ചിത്രം ഏത് തരത്തിലുള്ളതായിരിക്കുമെന്ന് പ്രേക്ഷകര്‍ക്ക് വ്യക്തമായൊരു ധാരണ തരുന്നതാണ് പുറത്തെത്തിയ 1.27 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലര്. സ്ത്രീ കഥാപാത്രത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ഭാവനയാണ് നായിക.
അത്യന്തം സസ്പെന്‍സ് നിലനിര്‍ത്തി അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ അതിഥി രവി, രാഹുല്‍ മാധവ്, അജ്മല്‍ അമീര്‍, അനു മോഹന്‍, ചന്തു നാഥ്, രണ്‍ജി പണിക്കര്‍, ഡെയ്ന്‍ ഡേവിഡ്, നന്ദു, വിജയകുമാര്‍, ജി.സുരേഷ് കുമാര്‍, ബിജു പപ്പന്, കോട്ടയം നസീര്‍, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യാ നായര്‍, സോനു എന്നിവരും പ്രധാന താരങ്ങളാണ്.
read more : ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദ സാധ്യത: കേരളത്തിൽ അഞ്ച് ദിവസം കൂടി മഴ തുടരും
തിരക്കഥ നിഖില്‍ ആന്റണി. ഗാനങ്ങള്‍ സന്തോഷ് വര്‍മ്മ, ഹരി നാരായണന്. സംഗീതം കൈലാസ് മേനോന്. ഛായാഗ്രഹണം – ജാക്സണ് ജോണ്സണ്. എഡിറ്റിങ് അജാസ് മുഹമ്മദ്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.കെ രാധാകൃഷ്ണനാണ് ചിത്രം നിര്‍മിക്കുന്നത്.കലാസംവിധാനം ബോബന്, മേക്കപ്പ് പി വി ശങ്കര്‍, വസ്ത്രാലങ്കാരം ലിജി പ്രേമന്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ മനു സുധാകര്‍, ഓഫീസ് നിര്‍വ്വഹണം ദില്ലി ഗോപന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് പ്രതാപന് കല്ലിയൂര്‍, ഷെറിന് സ്റ്റാന്‍ലി, പ്രൊഡക്ഷന്‍ കണ്ട്രോളര് സഞ്ജു ജെ, പിആര്‍ഒ വാഴൂര്‍ ജോസ്, ഫോട്ടോ ഹരി തിരുമല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=U9FzYSjzFrA