തൃശൂർ: കാലടി പ്ലാന്റേഷൻ കോർപറേഷൻ തൊഴിലാളിയുടെ ലയത്തിന് നേരെ കാട്ടാന ആക്രമണം. പതിനഞ്ചാം ബ്ലോക്കിലെ അഭിലാഷിന്റെ ലയത്തിന് നേരെയാണ് കാട്ടാന ആക്രമണമുണ്ടായത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. അടുക്കളഭാഗം പൊളിച്ച് വീടിനകത്ത് കയറിയ ആന അകത്തുണ്ടായിരുന്ന സാമഗ്രികളെല്ലാം തകര്‍ത്തു. വാതിലും ജനലുകളും പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അകത്തുണ്ടായിരുന്ന മേശ, കസേര, അലമാര, പാത്രങ്ങള്‍ തുടങ്ങിയവയെല്ലാം തകര്‍ത്ത് വലിച്ചെറിയുകയും ചെയ്തു. അഭിലാഷും കുടുംബവും നാട്ടിൽ പോയതിനാൽ വലിയ അപകടമാണ് ഒഴിവായത്.
നിലവിൽ ലയങ്ങൾക്ക് സമീപമുള്ള റബർ തോട്ടത്തിൽ പന്ത്രണ്ടോളം ആനകൾ നിലയുറപ്പിച്ചിട്ടുണ്ട്. സമീപ കാലങ്ങളിലായി തൊഴിലാളി ലയങ്ങൾക്ക് നേരെ കാട്ടാന ആക്രമണം പതിവായിരിക്കുകയാണ്.
https://www.youtube.com/watch?v=U9FzYSjzFrA
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം