ലോകത്തിലെ ഏറ്റവും പ്രശസ്ത കുതിരയോട്ട മത്സരമായ വേൾഡ് എൻഡ്യുറൻസ് ചാമ്പ്യൻഷിപ്പ് വിജയകരമായി പൂർത്തീകരിച്ച ആദ്യ ഇന്ത്യക്കാരി ആദ്യ മത്സരത്തിൽ തന്നെ വിജയകരമായി റേസ് പൂർത്തീകരിക്കാൻ സാധിച്ചു എന്നത് ഇരട്ടി മധുരമാണ്.
മലപ്പുറം കൽപകഞ്ചേരി ഡോ. അൻവർ അമീന്റെ മകൾ നിദ അൻജും ഈ നേട്ടത്തിന് അർഹയായിരിക്കുന്നു
മലപ്പുറം തിരൂരിൽ ജനിച്ച നിദ അൻജും യുവ റൈഡർമാർക്കായി നടത്തുന്ന ഇക്വസ്ട്രിയൻ വേൾഡ് എൻഡുറൻസ് ചാമ്പ്യൻഷിപ്പിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പുതിയ ചരിത്രം രചിച്ചത്. 7.29 മണിക്കൂർ മാത്രം സമയമെടുത്ത്ത് നിദ ചാമ്പ്യൻഷിപ്പ് ഫിനിഷ് ചെയ്തു.
25 രാജ്യങ്ങളിൽ നിന്നുള്ള 70 മത്സരാർത്ഥികൾ ഉൾപ്പെടുന്ന നിരക്കൊപ്പമാണ് നിദ “എപ്സിലോൺ സലോ” എന്ന കുതിരയുമൊത്ത് ഫ്രാൻസിലെ പോർക്കളത്തിൽ ഇറങ്ങിയത്. മത്സരത്തിനിടയിൽ 33 കുതിരകൾ പുറത്തായി.
നിദയും കുതിരയും ആദ്യ ഘട്ടത്തിൽ 23-ാമതായും, രണ്ടാമത്തേതിൽ 26-ാമതായും, മൂന്നിൽ 24-ാമതായും, ഫൈനലിൽ 21-ാമതായും നാലു ഘട്ടങ്ങൾ ഫിനിഷ് ചെയ്ത് ഇന്ത്യൻ പതാക പുതിയ കായിക ചരിത്രത്തിലേയ്ക്ക് ഉയർത്തി. മണിക്കൂറിൽ 16.7 കി.മീ വേഗതയാണ് നിദ നിലനിർത്തിയത്.
Also Read : ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ആശയത്തതിനെതിരെ പ്രതികരിച്ച് രാഹുൽ ഗാന്ധിയും
ഈ നേട്ടത്തിലൂടെ ഇന്ത്യയിലെ മുഴുവൻ പെൺകുട്ടികൾക്കും കരുത്തുറ്റ മാതൃകയാകാൻ മലപ്പുറംകാരിയായ നിദക്ക് കഴിഞ്ഞിരിക്കുന്നു.ഭാരതത്തിന്റെ അഭിമാനമായി മാറിയ നിദ അൻജുംന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം