തിരുവനന്തപുരം: പോത്തൻകോട് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചന്തവിള സ്വദേശി നൗഫിയയയാണ് മരിച്ചത്. ഇന്നലെ രാവിലെ 10.45-നാണ് വീട്ടിലെ ഹാളിൽ നൗഫിയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തെ തുടര്‍ന്ന് ഭർത്താവ് റഹീസ് ഖാനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. റഹീസ് ഖാൻ നൗഫിയയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് നൗഫിയയുടെ സഹോദരൻ പൊലീസിന് പരാതി നൽകിയുന്നു.
മൂന്ന് വർഷം മുമ്പാണ് നൗഫിയയും കുടുംബവും കുടുംബ വീട്ടിനോട് ചേർന്ന ചായ്പിൽ താമസമാക്കിയത്. ഇതിന് മുമ്പ് ഇവർ കിള്ളിയിൽ വാടകയ്ക്കായിരുന്നു താമസിച്ചത്. 12 വർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഇവർക്ക് മൂന്ന് കുട്ടികളുണ്ട്.
മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം