ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ സര്‍ക്കാരിന് യാതൊരു പദ്ധതിയുമില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. തിരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതും വെകിപ്പിക്കുന്നതും സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചകളെല്ലാം മാധ്യമ സൃഷ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ കാലാവധി തീരുന്ന അവസാന ദിവസം വരെ രാജ്യത്തെ പൗരന്മാരെ സേവിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ പ്രതികരണം.
കേന്ദ്ര സര്‍ക്കാര്‍ ഉന്നയിക്കുന്ന ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയത്തില്‍ സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മാനദണ്ഡങ്ങള്‍ അന്തിമമാക്കുന്നതിന് മുമ്ബ് കമ്മിറ്റി വിപുലമായ ചര്‍ച്ചകള്‍ നടത്തും,’ കേന്ദ്രമന്ത്രി പറഞ്ഞു.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കാനായി രൂപവത്കരിച്ച സമിയില്‍ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ഭാഗമാകണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ആഗ്രഹം. പ്രതിപക്ഷ ശബ്ദത്തെ കൂടി ഉള്‍പ്പെടുത്തിയത് മോദി സര്‍ക്കാരിന്റെ ഹൃദയവിശാലതയെയാണ് കാണിക്കുന്നതെന്നും ഠാക്കൂര്‍ അഭിപ്രായപ്പെട്ടു.
https://www.youtube.com/watch?v=U9FzYSjzFrA
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം