കൊളംബോ: കനത്ത മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഏഷ്യാകപ്പ് ക്രിക്കറ്റിലെ സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ ശ്രീലങ്കയിലെ കൊളംബോയില്‍ നിന്ന് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. കനത്ത മഴ കാരണം വേദി മാറ്റിയേക്കുമെന്ന സൂചനകള്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പുറത്തുവിട്ടു.
അഞ്ച് സൂപ്പര്‍ ഫോര്‍ മത്സരങ്ങളും ഫൈനലും കൊളംബോയിലാണ് നടക്കുന്നത്. സെപ്റ്റംബര്‍ പകുതി വരെ കൊളംബോയില്‍ മഴ ശക്തമായുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇതോടെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡുമായും പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡുമായും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചര്‍ച്ച നടത്തി വേദി മാറ്റുന്ന തീരുമാനമെടുത്തേക്കും. പി.ടി.ഐ. പുറത്തുവിട്ട വാര്‍ത്ത പ്രകാരം ശ്രീലങ്കയിലെ പല്ലെകെലെ, ദാംബുള്ള, ഹംബന്‍ടോട്ട എന്നിവിടങ്ങളിലായി മത്സരം നടത്തിയേക്കും. പക്ഷേ പല്ലെക്കെലെയിലും കനത്ത മഴ പെയ്യുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ദാംബുള്ളയിലും ഹംബന്ടോട്ടയിലുമായി മത്സരം നടത്തും.
എന്നാല്‍ ഇത്രയും ചുരുങ്ങിയ സമയംകൊണ്ട് ദാംബുള്ളയില്‍ അന്താരാഷ്ട്ര മത്സരം നടത്താനാവില്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഏഷ്യാകപ്പിന്റെ വേദിയുടെ കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്.
https://www.youtube.com/watch?v=U9FzYSjzFrA
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം