ആലപ്പുഴ: കുട്ടനാട്ടിലെ ഗ്രൂപ്പ് പോര് മൂലം സിപിഎം വിട്ടവർ സിപിഐയിൽ അംഗത്വം നേടി. പാർട്ടിയിൽ ചേരാൻ അപേക്ഷ നല്കിയ 222 മുൻ സിപിഎം പ്രവർത്തകർക്ക് അംഗത്വം നൽകാൻ സിപിഐ ജില്ലാ ഘടകം തീരുമാനിച്ചു.
166 പേർക്ക് പൂർണ അംഗത്വവും 56 പേർക്ക് കാൻഡിഡേറ്റ് അംഗത്വവും നല്‍കാനാണ് ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് പങ്കെടുത്ത സിപിഐ കുട്ടനാട് മണ്ഡലം കമ്മിറ്റി യോഗത്തില്‍ തീരുമാനമായത്. രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് ഇനി സിപിഐ അംഗമാകും. തിങ്കളാഴ്ച ചേരുന്ന ജില്ലാ കൗണ്‍സില്‍ ഈ തീരുമാനത്തിന് അംഗീകാരം നൽകി ഔദ്യോഗിക പ്രഖ്യാപനം നടത്തും.
സിപിഎം കുട്ടനാട് ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള തലവടി, മുട്ടാര്‍, രാമങ്കരി, വെളിയനാട്, കാവാലം പഞ്ചായത്തുകളില്‍ നിന്നുള്ളവരാണ് സിപിഐഎം വിട്ട് സിപിഐയിൽ അംഗത്വം നേടിയത്. ഒരു പ്രവര്‍ത്തകനും പാര്‍ട്ടിവിട്ട് പോകില്ലെന്നായിരുന്നു സിപിഎമ്മിന്റെ അവകാശവാദം. കുട്ടനാട്ടിലെ വിഭാഗീയ പ്രശ്നങ്ങളെല്ലാം പരിഹരിച്ചതാണെന്നും ഇപ്പോഴത്തെ പ്രചാരണങ്ങള്‍ പുതുപ്പള്ളി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ സ്റ്റണ്ട് മാത്രമാണെന്നുമാണ് സിപിഎം പ്രാദേശിക നേതൃത്വം അറിയിച്ചിരുന്നത്.
നേതൃത്വത്തിന് വഴങ്ങാത്തവരെ ഒഴിവാക്കുകയാണെന്നും അർഹതയുള്ള പലരെയും ഏരിയ, ലോക്കൽ നേതൃത്വങ്ങൾ നിന്ന് ഒഴിവാക്കിയെന്നുമാണ് പാർട്ടി വിടുന്ന രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാർ പറഞ്ഞത്.
കഴുഞ്ഞ ആറ് മാസമായി പ്രശ്നപരിഹാരത്തിന് കാത്തിരുന്നവരാണ് നിലവിൽ പാർട്ടി വിടുന്നത്. ഇതോടെ രാമങ്കരി പഞ്ചായത്തിൽ സിപിഐഎമ്മിന് മേൽക്കൈ നഷ്ടമാകും. ആകെയുള്ള 13 അംഗങ്ങളിൽ പഞ്ചായത്ത് പ്രസിഡണ്ട് അടക്കം 9 പേരാണ് പാർട്ടി വിടുന്നത്.
https://www.youtube.com/watch?v=U9FzYSjzFrA
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം