ദാരിദ്ര്യ രേഖക്ക് കീഴിലുള്ള 90 ശതമാനം ആളുകൾ ജീവിക്കുന്ന സിറിയൻ പ്രദേശങ്ങളിലെ വിദ്യാർത്ഥികളാണ് ദീർഘ നാളുകൾക്ക് ശേഷം വിദ്യാലയങ്ങളിലേക്ക് മടങ്ങിയെത്തിയത്.കണക്കുകൾ പ്രകാരം 2023-24 അധ്യയന വർഷത്തിൽ 37 ദശലക്ഷം വിദ്യാർത്ഥികളാണ് രാജ്യത്തുടനീളമുള്ള 14,505 വിദ്യാലയങ്ങളിലേക്ക് മടങ്ങിയെത്തിയത്.
യുദ്ധത്തിലും ഭൂകമ്പത്തിലും രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചതിനാൽ കുട്ടികൾക്ക് ഇരിക്കാൻ ക്ലാസ് റൂമുകളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലെന്നാണ് വാർത്താ ഏജൻസിയായ സന പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. രാജ്യം കടുത്ത പ്രതിസന്ധി നേരിടുന്നതിനാൽ വിദ്യാർത്ഥികൾക്ക് സ്കൂൾ യൂണിഫോമുകൾ നിർബന്ധമാക്കരുതെന്ന് സിറിയയിലെ വിദ്യാഭ്യാസ മന്ത്രാലയം ഞായറാഴ്ച അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു
Schools are back in #Syria! Millions of food insecure children are:
‼️ Out of school
or
‼️ Going to school hungry@WFP school feeding fights hunger at school and:
✅Helps kids return to education
✅Helps them stay focused
✅Helps their families with expenses pic.twitter.com/vMYVvHkPl1— WFP Syria (@WFP_Syria) September 3, 2023
വിദ്യാലയങ്ങളിൽ പോകാൻ പ്രായമെത്തിയ 24 ദശലക്ഷം കുട്ടികൾ നിരക്ഷരരായി തുടരുകയാണെന്നും 16 ദശലക്ഷം കുട്ടികൾക്ക് വിദ്യാഭ്യാസം നിർത്തേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും വകയില്ലാത്തതിനാലും കുടുംബം ദാരിദ്ര്യത്തിൽ വലയുന്നതിനാലും പല വിദ്യാർത്ഥികൾക്കും നിർബന്ധമായി പഠനം അവസാനിപ്പേക്കേണ്ടതായി വന്നിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളുടെയും നിയന്ത്രണം സർക്കാർ സേന തിരിച്ചുപിടിച്ചുവെങ്കിലും സിറിയയിലെ 14 പ്രവിശ്യകളിൽ ഏഴ് പ്രദേശങ്ങൾ ദമാസ്കസിന്റെ നിയന്ത്രണത്തിന് പുറത്താണ്.
Also Read : മണിപ്പൂർ കലാപത്തിൽ മാധ്യമം മേയ്യ്തികൾക്കൊപ്പം നിലകൊണ്ടു : എഡിറ്റർസ് ഗിൽഡ്
2011ൽ പ്രസിഡന്റ് ബഷാർ അൽ അസദിന്റെ ഭരണത്തിനെതിരെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നായിരുന്നു സിറിയ ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങിയത്. യുദ്ധാനന്തരം നിരവധിയാളുകളുടെ ജീവൻ അപഹരിക്കപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകളെ രാജ്യത്തുനിന്ന് കുടിയൊഴിപ്പിക്കുകയും ചെയ്തു. രക്തരൂക്ഷിത സംഘർഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും രാജ്യത്തെ നയിച്ചു.
എന്നാൽ 2023 ഫെബ്രുവരിയിൽ നടന്ന ഭൂകമ്പത്തിന് മുമ്പ് തന്നെ മൂന്നിലൊന്ന് സ്കൂളുകളും പ്രവർത്തനരഹിതമായിരുന്നുവെന്ന് യുനിസെഫ് പറഞ്ഞതായി റിപ്പോർട്ടുണ്ട്. നിലവിൽ ലഭിച്ചിരിക്കുന്ന ഫണ്ട് അനുസരിച്ച് തകർന്ന് കിടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുനക്രമീകരിക്കുന്നതിനായി യുനിസെഫിനും എജ്യൂക്കേഷൻ സംഘടനകൾക്കും കുറഞ്ഞത് മുപ്പത് വർഷമെങ്കിലും വേണ്ടിവരുമെന്നും യുനിസെഫ് അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം