കൊച്ചി: വനിത ഡോക്ടറിനെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ ഡോക്ടർക്കെതിരെ കേസ്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജനറല്‍ മെഡിസിന് വിഭാഗം മേധാവിയായിരുന്ന ഡോക്ടര്‍ മനോജിനെതിരെയാണ് കേസെടുത്തത്. വിദേശത്ത് ജോലി ചെയ്യുന്ന വനിതാ ഡോക്ടറിൽനിന്ന് ഇ മെയിൽ വഴി വിശദാംശങ്ങൾ ശേഖരിച്ച ശേഷമാണ് പൊലീസ് നടപടി.
ബലാത്സംഗകുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജനറൽ മെഡിസിൻ വിഭാഗം മേധാവിയായിരുന്ന ഡോ. മനോജിനെതിരെയാണ് കേസ്. 2019 ൽ ഹൗസ് സർജൻസിക്കിടെ കടന്നുപിടിച്ച് ചുംബിക്കാൻ ശ്രമിച്ചുവെന്നാണ് വനിതാ ഡോക്ടർ നൽകിയ പരാതി. സംഭവത്തെക്കുറിച്ച് വനിത ഡോക്ടർ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. അന്ന് ആശുപത്രി അധികൃതരോട് ദുരനുഭവം വെളിപ്പെടുത്തിയിരുന്നെങ്കിൽ നടപടിയുണ്ടായില്ലെന്നും ആരോപിച്ചിരുന്നു.
വനിതാ ഡോക്ടറുടെ ആരോപണത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. 2019ല്‍ നടന്ന സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും ആശുപത്രി സൂപ്രണ്ടിനും ഡോക്ടര്‍ പരാതി നല്‍കിയിട്ടുണ്ട്.
തുടര്‍ന്ന് ആരോഗ്യവകുപ്പ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. ഡയറക്ടറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് പൊലീസില്‍ നല്കിയ പരാതിയിലാണ് നിലവില്‍ നടപടിയുണ്ടായിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിന് 354–ാം വകുപ്പ് അനുസരിച്ചാണ് മനോജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം