മണിപ്പൂരിലെ വംശീയ കലാപം സംബന്ധിച്ച് സംസ്ഥാനത്തെ മാധ്യമങ്ങൾ ഏകപക്ഷീയമായി റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചതായി എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ (ഇജിഐ) വസ്തുതാന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മെയ്തികൾക്ക് അനുകൂലമായി വാർത്തകൾ സൃഷ്ടിച്ചുവെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. മണിപ്പൂരിലെ വംശീയ അതിക്രമത്തെക്കുറിച്ചുള്ള മാധ്യമവാർത്തകൾക്കെതിരെ വിമർശനം ഉയരുന്നതിനിടെയാണ് വസ്തുതാന്വേഷണ സമിതിയുടെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ റിപ്പോർട്ട് പുറത്തുവിട്ടത്.
EGI releases the Report of the Fact-Finding Mission on Media’s Reportage of the Ethnic Violence in Manipur.
Report attached with this post, as well as available for download at the link below https://t.co/Q1cwQTfJmH 1/6 pic.twitter.com/hlTzJBD5QM
— Editors Guild of India (@IndEditorsGuild) September 2, 2023
null
ന്യൂനപക്ഷ സമുദായമായ കുകി വംശജർക്ക് എതിരെയുളള മെയ്തികളുടെ ആക്രമണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മാധ്യമങ്ങൾ ഏകപക്ഷയീമായാണ് വാർത്തകൾ പുറത്തുവിട്ടതെന്ന് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. മാധ്യമങ്ങളുടെ ഏകപക്ഷീയമായ റിപ്പോർട്ടിങ്ങിനൊപ്പം ഇന്റർനെറ്റ് നിരോധനവും കൂടിയായപ്പോൾ കലാപം സംബന്ധിച്ച യഥാർത്ഥ വസ്തുതകൾ സംസ്ഥാനത്തിന് പുറത്തെ മാധ്യമപ്രവർത്തകരിലേക്ക് എത്തുന്നത് പോലും തടസപ്പെട്ടു. സംഘർഷം കൂടുതൽ വഷളാകാനും ഇത് ഇടയാക്കിയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വംശീയ കലാപം സംബന്ധിച്ച വിവരങ്ങൾ കൃത്യമായി ശേഖരിക്കുന്നതിലും മാധ്യമപ്രവർത്തകർ വെല്ലുവിളികൾ നേരിട്ടതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. മാധ്യമപ്രവർത്തകർക്ക് വിവരങ്ങൾ ലഭിക്കുന്നത് തടയാൻ ഇൻറർനെറ്റ് നിരോധനം സംസ്ഥാന സർക്കാർ ഉപയോഗിച്ചുവെന്നും ഇജിഐ കുറ്റപ്പെടുത്തുന്നു.
Also Read : അഴിമതിക്കും ജാതീയതക്കും വര്ഗീയതയ്ക്കും രാജ്യത്ത് ഇടമുണ്ടാകില്ലെന്ന് പ്രധാനമന്ത്രി
നിഷ്പക്ഷത പാലിക്കുന്നതിൽ അസം റൈഫിൾസ് പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ഭരണകക്ഷിയായ ബിജെപിയുടെ മണിപ്പൂർ ഘടകം പ്രധാനമന്ത്രിക്ക് കത്തെഴുതിയെന്നും റിപ്പോർട്ടിൽ പറയുന്നു
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം