പുതിയ ഒരു പരിസ്ഥിതിയിലേക്ക് മൃഗങ്ങളെ പരിചയപ്പെടുത്തുമ്പോൾ, മൃഗങ്ങളുടെ ജീവൻ നഷ്ടമാകുന്നത് അടക്കമുളള വെല്ലുവിളികൾ ഉണ്ടാകാമെന്നും ഇത്തരത്തിലുളള ഏതൊരു പദ്ധതിയും നടപ്പിലാക്കുമ്പോൾ ഇതൊക്കെ അതിന്റെ ഭാഗമാണെന്നും ഗബ്രിയേൽ സിനിംബോ പറഞ്ഞു. അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം കണക്കിലെടുത്ത്, കേന്ദ്ര സര്‍ക്കാരിന്റെ വന്യജീവി പുനരവലോകന പരിപാടിയായ ‘പ്രോജക്ട് ചീറ്റ പദ്ധതി’യുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തരത്തിലൊരു പദ്ധതിയുമായി മുന്നോട്ട് വന്നതിൽ നമീബിയ ഈ സംരംഭത്തിൽ തികച്ചും സന്തുഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു.
നമീബയില്‍ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ എത്തിച്ച ചീറ്റകൾ ചത്തുപോയത് സാധാരണമാണെന്ന് ഇന്ത്യയിലെ നമീബിയ ഹൈ-കമ്മീഷണർ ഗബ്രിയേൽ സിനിംബോ പറഞ്ഞു. ഇന്ത്യയുടെ പരിസ്ഥിതിയുമായി പൂർണ്ണമായും പൊരുത്തപ്പെടാൻ ചീറ്റകൾക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇരു രാജ്യങ്ങളിൽ നിന്നുമായി കൊണ്ടുവന്ന 20 ചീറ്റകളിൽ ഒമ്പതെണ്ണം ചത്തതിന് പിന്നാലെയാണ് നമീബിയ ഹൈ-കമ്മീഷണർ വിഷയത്തിൽ പ്രതികരിച്ചത്.
Also Read : ലോക നേതാക്കളുടെ മുമ്പിൽ ചേരികൾ കെട്ടി മറച്ച് കേന്ദ്രം
ഈ വർഷം ഫെബ്രുവരി മാസം 18-ാം തിയതി ദക്ഷിണാഫ്രിക്കയിൽ നിന്നും ഏഴ് ആണ്‍ചീറ്റകളെയും, അഞ്ച് പെണ്‍ചീറ്റകളെയും മധ്യപ്രദേശിലെ കുനോ ദേശീയ പാര്‍ക്കില്‍ എത്തിച്ചിരുന്നു. ഇത്തരത്തിൽ ഇരുരാജ്യങ്ങളിൽ നിന്നും 20 ചീറ്റകളെയാണ് ആറുമാസത്തിനിടെ മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലെ കുനോ നാഷണൽ പാർക്കിലേക്ക് കൊണ്ടുവന്നത്. പിന്നാലെ, നമീബിയയിൽ നിന്ന് മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ എത്തിച്ച സിയായ എന്ന ചീറ്റ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇന്ത്യയിൽ ചീറ്റക്കുഞ്ഞുങ്ങൾ പിറവിയെടുക്കുന്നതും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം