തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം പൂർത്തിയായതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്. ഓണത്തിന് മുൻപ് ആരംഭിച്ച കിറ്റ് വിതരണം, ഓണം കഴിഞ്ഞതിനുശേഷവും നടന്നിരുന്നു.
read more : സംസ്ഥാനത്ത് മഴ കനക്കുന്നു: 3 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ജാഗ്രതാ നിർദ്ദേശം
കിറ്റ് വിതരണം ഇന്നലെ പൂർത്തിയായപ്പോൾ ആകെ 5.60 ലക്ഷം പേരാണ് കിറ്റ് വാങ്ങിയത്. 5,87,000 എഎവൈ കാർഡ് ഉടമകളിൽ 5.46 ലക്ഷം പേർ റേഷൻ കടകൾ വഴി കിറ്റ് വാങ്ങിയപ്പോൾ, ക്ഷേമ സ്ഥാപനങ്ങളിലെ 8,162 പേർക്കും, ആദിവാസി ഊരുകളിലെ 5,543 പേർക്കും കിറ്റ് നേരിട്ട് എത്തിച്ച് നൽകുകയായിരുന്നു.
കിറ്റ് വിതരണം പൂർത്തിയായ സാഹചര്യത്തിൽ, 40,775 പേർ ഇനിയും കിറ്റ് വാങ്ങാൻ ബാക്കിയുണ്ടെന്നാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ കണക്ക്. പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് ഉള്ളതിനാൽ കോട്ടയം ജില്ലയിൽ ഏറെ വൈകിയാണ് കിറ്റ് വിതരണം ആരംഭിച്ചത്.
കോട്ടയം ജില്ലയിൽ ആകെ 34,465 മഞ്ഞക്കാർഡ് ഉടമകളാണ് ഉള്ളത്. ഇതിൽ 26,400 പേർ കിറ്റ് വാങ്ങിയിട്ടുണ്ട്. ഇനി 8,065 പേരാണ് കിറ്റ് വാങ്ങാൻ ബാക്കിയുള്ളത്. ഓണം കഴിഞ്ഞ് സെപ്റ്റംബർ 1, 2 തീയതികളിൽ റേഷൻ കടകൾ മുഖാന്തരം കിറ്റ് വിതരണം നടത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=U9FzYSjzFrA