ആലപ്പുഴ:നെല്ലുവില വൈകുന്ന സാഹചര്യത്തില്‍ കൃഷി ഉപേക്ഷിക്കുമെന്ന് കര്‍ഷകര്‍. കര്‍ഷകര്‍ക്കു വേണ്ടി ശബ്ദിച്ച നടന് ജയസൂര്യയെ വിമര്‍ശിക്കുന്നവര്‍ കര്‍ഷകന്റെ വേദന കാണുന്നില്ലെന്ന് ആക്ഷേപം.പുഞ്ചകൃഷിയില്‍ സംഭരിച്ച നെല്ലിന്റെ പ്രതിഫലം കിട്ടാത്തതിനാല്‍ രണ്ടാം കൃഷി പാതിവഴിയില്‍ ഉപേക്ഷിക്കാനൊരുങ്ങി കര്‍ഷകര്‍. അമ്പലപ്പുഴ വടക്കു പഞ്ചായത്ത് വണ്ടാനം വെട്ടിക്കരി പാടശേഖരത്തെ നെല്‍ക്കര്‍ഷകരാണ് കൃഷി ഉപേക്ഷിക്കാന്‍ ആലോചിക്കുന്നത്. അയ്യായിരത്തോളം ഏക്കറുള്ള ഈ പാടശേഖരത്ത് 250ല്‍ പരം കര്‍ഷകരുണ്ട്.
ഏക്കറിന് 18,000ല്‍ പരം രൂപ ചെലവഴിച്ചാണ് കഴിഞ്ഞ പുഞ്ചകൃഷി ചെയ്തത്. നെല്ലു സംഭരിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ അഞ്ചു കര്‍ഷകര്‍ക്കു മാത്രമേ വില കിട്ടിയുള്ളൂ. കൊടുംവെയിലത്ത് മാസങ്ങള്‍ വിയര്‍പ്പൊഴുക്കി അധ്വാനിച്ചിട്ടും ലഭിച്ചത് കണ്ണീര് മാത്രം. പുഞ്ചകൃഷിയുടെ പണം ലഭിച്ചില്ലെങ്കിലും രണ്ടാം കൃഷി ആരംഭിച്ചു. ഇപ്പോള്‍ രണ്ടാം കൃഷി നാലു മാസം പിന്നിട്ടു. രണ്ടാം കൃഷി നടത്താന്‍ പതിനായിരങ്ങള്‍ വേണം.ഓരോ കര്‍ഷകനും തങ്ങളുടെ വിയര്‍പ്പിന്റെ വിലയായ ലക്ഷങ്ങള്‍ ലഭിക്കാനുണ്ടെങ്കിലും ഇതു കിട്ടാതെ വന്നതോടെ സ്വര്‍ണം പണയംവച്ചും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്തുമാണ് രണ്ടാം കൃഷി ആരംഭിച്ചിരിക്കുന്നത്. സംഭരിച്ച നെല്ലിന്റെ വില ലഭിച്ചാലും അത് കടം വാങ്ങിയത് മടക്കിക്കൊടുക്കാനും, രണ്ടാം കൃഷിക്കുമായി വേണ്ടി വരും. നെല്ലിന്റെ പണം കൃത്യ സമയത്തു ലഭിച്ചിരുന്നെങ്കില്‍ കടം വാങ്ങുന്നതും ഇതിന്റെ പലിശ നല്‍കുന്നതും ഒഴിവാകുമായിരുന്നു. പണം ലഭിച്ചില്ലെങ്കില്‍ കൃഷി ഉപേക്ഷിച്ച് പാടശേഖരം തരിശിടേണ്ട അവസ്ഥയാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
ആലപ്പുഴ ജില്ലയില്‍ മാത്രം ഏഴായിരത്തോളം കര്‍ഷകര്‍ക്ക് നെല്ലുവില ഇനിയും ലഭിക്കാനുണ്ട്. മേയ് രണ്ടാം ആഴ്ചയ്ക്കു ശേഷം സംഭരിച്ച നെല്ലിന്റെ വിലയാണ് ലഭിക്കാനുള്ളത്. നിലവില്‍ നെല്ലുവിലയുടെ 28 ശതമാനം മാത്രമേ കര്‍ഷകര്‍ക്കു നല്‍കിയിട്ടുള്ളൂ. ബാക്കി തുക ബാങ്കുകള്‍ മുഖേന പിആര്‍എസ് വായ്പയായി ലഭ്യമാക്കുമെന്നാണ് അറിയിച്ചത്. ഏതാണ്ട് 75 കോടിയോളം രൂപ ജില്ലയില്‍ മാത്രം കര്‍ഷകര്‍ക്കു ലഭിക്കാനുണ്ട്. ഓണത്തിനു മുമ്പ് നെല്ലുവില പൂര്‍ണമായും നല്‍കുമെന്ന കൃഷി, ഭക്ഷ്യമന്ത്രിമാരുടെ പ്രഖ്യാപനം വിശ്വസിച്ച കര്‍ഷകര്‍ ഇന്നു കടക്കെണിയിലാണ്.
https://www.youtube.com/watch?v=U9FzYSjzFrA
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം