കോട്ടയം: ജ്വല്ലറിയിൽനിന്നും സ്വർണ വളകൾ മോഷ്ടിച്ച വയോധിക പിടിയിൽ. റാന്നി അത്തിക്കയം സ്വദേശിനിയായ മേഴ്സിയാണ് പിടിയിലായത്. കാഞ്ഞിരപ്പള്ളിയിലെ ഇടിമണ്ണിക്കൽ ജ്വല്ലറിയിൽ നിന്നുമാണ് ഇവര് സ്വർണ വളകൾ മോഷ്ടിച്ചത്.
ഓഗസ്റ്റ് 28ന് രാവിലെ പത്തിന് ജ്വല്ലറിയിൽ എത്തിയ മേഴ്സി ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് അഞ്ച് പവനോളം വരുന്ന രണ്ട് വളകൾ കൈക്കലാക്കുകയായിരുന്നു. ദൃശങ്ങൾ സഹിതം ഇവരുടെ മോഷണ വിവരം പുറത്ത് വന്നതോടെ തിരിച്ചറിഞ്ഞ നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ ഇവരെ വീട്ടിലെത്തി പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
ഇവരുടെ രണ്ട് മക്കളും വിദേശത്താണ്. മക്കളറിയാതെ മേഴ്സി അയൽവാസികളിൽ നിന്നും മൂന്ന് ലക്ഷത്തോളം രൂപ വായ്പ വാങ്ങിയിരുന്നു. ഇത് തിരിച്ചു നൽകുവാനാണ് മോഷണം നടത്തിയതെന്ന് ഇവർ പോലീസിനോട് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം