ചേർത്തല: അർത്തുങ്കൽ കടലിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. അർത്തുങ്കൽ പറമ്പിൽ ഹൗസിൽ സഹദേവന്റെയും സുജയുടെയും മകൻ അഭിഷേകി(18)യാണ് കടൽ തിരയിൽപ്പെട്ട് കാണാതായത്.
വെള്ളിയാഴ്ച സന്ധ്യയോടെ മൂന്നു കൂട്ടുകാരോടൊപ്പം അർത്തുങ്കൽ ഹാർബറിനു തെക്കുവശം ജനക്ഷേമം ബീച്ചിനു സമീപം കടലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു.
അഭിഷേകിനെ തിരയിൽപ്പെട്ട് കാണാതാവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അർത്തുങ്കൽ പൊലീസ് കോസ്റ്റൽ പൊലീസ്, ഫയർഫോഴ്സ് എന്നിവർ ചേർന്നു തിരച്ചിൽ നടത്തുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം